തിരുവനന്തപുരം : മൈക്രോഫിനാന്‍സ് ക്രമക്കേടില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ക്കെതിരായ വി.എസ്. അച്യുതാനന്ദന്‍െറ ഹരജിയില്‍ ഈ മാസം 20ന് വിധി പറയും. എസ്.എന്‍.ഡി.പി യോഗം സ്വയം സഹായക സംഘത്തിന്‍െറ താഴേതട്ടില്‍ നടന്ന ക്രമക്കേടിന് നേതൃത്വം എങ്ങനെ ഉത്തരവാദിയാകുമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ആരാഞ്ഞു. മൈക്രോ ഫിനാന്‍സ് വായ്പാ വിതരണത്തില്‍ 80 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടത്തെിയ വിജിലന്‍സിന്‍െറ രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി.
2003-2015 കാലയളവില്‍ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍നിന്ന് എസ്.എന്‍.ഡി.പി യോഗം വായ്പ വിതരണത്തിനായി വാങ്ങിയ തുക അര്‍ഹരായവര്‍ക്ക് നല്‍കാതെ വ്യാജ പേരുകളും രേഖകളും ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് വി.എസിന്‍െറ വാദം. വായ്പ നല്‍കിയവരില്‍നിന്ന് അഞ്ച് ശതമാനത്തിനുപകരം 18 മുതല്‍ 20 ശതമാനം വരെ പലിശ ഈടാക്കിയതിനുള്ള രേഖകള്‍ വി.എസ് കോടതിയില്‍ ഹാജരാക്കി. അതേസമയം പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനിലെ ജില്ലാ ഉദ്യോഗസ്ഥരും ക്രമക്കേടിന് ഉത്തരവാദികളാണെന്നും ആരോപണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു. പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനുമായി കരാറിലേര്‍പ്പെട്ടത് എസ്.എന്‍.ഡി.പി യോഗ നേതൃത്വമാണെന്നും കൃത്യമായ ധനവിനിയോഗപത്രിക നല്‍കേണ്ടത് അവരാണെന്നും വി.എസ് ചൂണ്ടിക്കാട്ടി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍, പ്രസിഡന്‍റ് എം.എന്‍. സോമന്‍, ഫിനാന്‍സ് കോഓഡിനേറ്റര്‍ കെ.എം. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍.നജീബ് എന്നിവര്‍ക്കെതിരെയാണ് വി.എസിന്‍െറ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.