തിരുവനന്തപുരം: സര്‍വകലാശാലകളിലെ അനധ്യാപക ഒഴിവുകളിലേക്ക് സർക്കാർ വകുപ്പുകളിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിടാന്‍ നേരത്തെ നിയമനിര്‍മാണം നടത്തിയിരുന്നു. എന്നാൽ നിയമനം നടക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് പരാതിക്കിടയാക്കും. കാലതാമസം ഒഴിവാക്കാനാണ് സർക്കാർ വകുപ്പുകളിലെ ഒഴിവുകളിലേക്ക് തയാറാക്കിയ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സര്‍വകലാശാലകളിലെ തസ്തികകള്‍ക്ക് തത്തുല്യമായ മറ്റ് റാങ്ക് ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളിലെ അസിസ്റ്റന്‍റ് തസ്തിക ഒഴിവുകള്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ലിസ്റ്റില്‍നിന്ന് നികത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ നല്‍കിയ കത്ത് പി.എസ്.സി നിരാകരിച്ചിരുന്നു. സ്പെഷല്‍ റൂള്‍സ് ഉണ്ടെങ്കിലേ നിയമനം നടത്താനാകൂവെന്ന നിലപാടാണ് പി.എസ്.സിയുടേത്. സര്‍ക്കാര്‍ ആവശ്യം നിരസിച്ചതിന് പിന്നാലെയാണ് നിയമനം നടത്താന്‍ പി.എസ്.സിയെ നിര്‍ബന്ധിതമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ തീരുമാനം.
നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാന്‍ പി.എസ്.സിയോട് ശിപാര്‍ശ ചെയ്യും. നിലവില്‍ മാര്‍ച്ച് 31 വരെ ലിസ്റ്റുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. നാലരവര്‍ഷം വരെയോ പുതിയ ലിസ്റ്റ് വരുന്നതുവരെയോ ആണ് ലിസ്റ്റുകള്‍ നീട്ടുക. അധ്യാപക പാക്കേജ് ചര്‍ച്ച ചെയ്ത മന്ത്രിസഭ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.