കോഴിക്കോട്: തീവ്രവാദ സംഘടനയായ ഐ.എസിന് ഇസ്ലാമുമായി ഒരു ബന്ധവുമിെല്ലന്നും അതൊരു കള്‍ട്ട് മാത്രമാണെന്നും അറബ് ന്യൂസ്, സൗദി ഗസറ്റ് പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫും മിഡില്‍ ഈസ്റ്റിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഖാലിദ് അല്‍ മഈന പറഞ്ഞു. മതകാര്യങ്ങളില്‍ നിഷ്ഠ ഇല്ലാത്തവരാണ് അവര്‍. നമസ്കാരം നിര്‍വഹിക്കാത്തവര്‍പോലും അക്കൂട്ടത്തിലുണ്ട്. സൗദിയിലെ ചില ഗ്രൂപുകള്‍ ഐ.എസിന് പണം നല്‍കുന്നുണ്ടാവാം. എന്നാല്‍, സൗദി ഭരണകൂടം ഈ ഗ്രൂപ്പിനെ സഹായിക്കുന്നില്ല. കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ മഈന ‘മാധ്യമം’ പത്രാധിപ സമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
മതം തീര്‍ത്തും വ്യക്തിപരമാണ്. നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചതും അതാണ്. 1980 വരെ അറബ് മുസ്ലിം ലോകം മതേതരമായിരുന്നു. അഫ്ഗാന്‍ യുദ്ധത്തോടെ മുല്ലമാര്‍ മതം ഹൈജാക് ചെയ്തു. കേരളത്തില്‍നിന്നു വരുന്ന ചിലര്‍ ഇതാണ് മതമെന്ന് തെറ്റിദ്ധരിച്ചു. ഇപ്പോഴും അറബ് ലോകം പൊതുവെ മതേതരമാണ്.
സൗദിയില്‍ സമ്പൂര്‍ണ ഏകാധിപത്യമാണെന്ന് കരുതുന്നവരുണ്ട്. രാജാവ് വന്ന് ഒരാളെ കൊല്ലണമെന്ന് പറഞ്ഞാല്‍ നടക്കില്ല. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും സജീവമായ കാലത്ത് വിവരങ്ങള്‍ മൂടിവെക്കാന്‍ കഴിയില്ളെന്ന് ഹജ്ജ് തീര്‍ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തീര്‍ഥാടനത്തിനിടെ മരിച്ച സ്വദേശികളുടെ കണക്ക് പല മാധ്യമങ്ങളും ശേഖരിച്ചിരുന്നില്ല.
കേരളത്തിലെ മുസ്ലിം സ്ത്രീകളെ പര്‍ദ ധരിക്കാന്‍ പുരുഷന്മാര്‍ നിര്‍ബന്ധിക്കുന്നത് എന്തിനാണെന്ന് അറിയില്ല. വേഷം പ്രദേശങ്ങളിലെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. അറബ് സ്ത്രീകളുടെ വേഷം ഇവിടുത്തെ സ്ത്രീകള്‍ അനുകരിക്കേണ്ടതില്ല. സ്ത്രീകള്‍ക്ക് സൗദിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട്. സര്‍ക്കാറിന്‍െറ 50 അംഗ ശൂറയില്‍ 30 പേരും സ്ത്രീകളാണ്. 20 മുന്‍സിപ്പല്‍ സീറ്റില്‍ സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഖാലിദ് അല്‍ മഈന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.