ഇന്ത്യയില്‍ കലാസ്വാതന്ത്ര്യം  ഹനിക്കപ്പെടുന്നു –മല്ലിക തനേച

തൃശൂര്‍: ഇന്ത്യയില്‍ കലാപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് നാടകപ്രവര്‍ത്തക മല്ലിക തനേച. അതിനെതിരായ പ്രതിഷേധം കലാപ്രവര്‍ത്തകരുടെ ഇടയില്‍നിന്ന് തന്നെ ഉയരണമെന്നും അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ധോഡാ ധ്യാന്‍ സേ’ എന്ന നാടകവുമായാണ് ഡെല്‍ഹിയില്‍നിന്ന് മല്ലിക തനോച അന്താരാഷ്ട്ര നാടകോത്സവ വേദിയില്‍ എത്തിയിട്ടുള്ളത്. 
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ് ഈ നാടകത്തിന്‍െറ ആശയത്തിലേക്ക് തന്നെ എത്തിച്ചതെന്നും മല്ലിക പറഞ്ഞു. 
പെണ്‍കുട്ടികള്‍ ബാല്യം മുതല്‍ കേള്‍ക്കുന്ന വാക്കാണ് ‘സൂക്ഷിക്കണമെന്നത്’. സൂക്ഷിക്കണമെന്ന പറച്ചില്‍ ഒന്നിനും പരിഹാരമല്ല. 
ആധുനിക കാലത്ത് സ്ത്രീ കൂടുതല്‍ സ്വതന്ത്രയാണെന്ന് പറയുന്നത് സത്യമല്ല. ജോലിക്ക് പോവുക, പണമുണ്ടാക്കുക, വീട്ടില്‍ വരുക ഇതാണ് സ്ത്രീക്ക് സമൂഹം കല്‍പിച്ച് കൊടുത്ത സ്വാതന്ത്ര്യം. റോഡുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതല്ല, മറിച്ച് കലയിലും സംസ്കാരത്തിലും സമൂഹം എത്രത്തോളം ഇടപെടുന്നുവെന്നതാണ് ആധുനികവത്കരണത്തിന്‍െറ അളവുകോല്‍. 
ഇറ്റ്ഫോക് വേദിയില്‍ കാഴ്ചക്കാരായി സാധാരണക്കാരത്തെുന്നത് ഈ നാടിന്‍െറ പക്വതയാണ് കാണിക്കുന്നത്. രണ്ടാമത്തെ തവണയാണ് ഇറ്റ്ഫോക് വേദിയിലത്തെുന്നത്. 
രണ്ട് വര്‍ഷം മുമ്പ് നാടകത്തിലെ അഭിനേത്രിയായാണ് എത്തിയതെന്നും മല്ലിക പറഞ്ഞു. ഇറ്റ്ഫോക്കിലെ അവസാന നാടകമായി ശനിയാഴ്ച രാത്രി 9.30നാണ് ‘ധോഡാ ധ്യാന്‍ സേ’ അരങ്ങേറുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.