ബി.എസ്.എന്‍.എല്‍ 4ജി കേരളത്തില്‍ വൈകും

തിരുവനന്തപുരം: കേരളത്തില്‍ ബി.എസ്.എന്‍.എല്‍ 4ജി മൊബൈല്‍ സേവനങ്ങള്‍ വൈകുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ എല്‍. അനന്തരാമന്‍. സ്വകാര്യ ഓപറേറ്റര്‍മാരുമായി സഹകരിച്ച് സംവിധാനം സാധ്യമാക്കാന്‍ ആലോചനയുണ്ട്. ഇതിനായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

250 സൗജന്യകാളുകള്‍ ഉപഭോക്താക്കള്‍ നല്‍കുന്ന 375 രൂപയുടെ ലാന്‍ഡ് ലൈന്‍ പ്ളാന്‍ ഇതില്‍ പ്രധാനമാണ്. ലോക്കല്‍, എസ്.ടി.ഡി, മറ്റ് നെറ്റ്വര്‍ക്കുകള്‍ എന്നിവയിലേക്ക് ഈ സൗജന്യകാളുകള്‍ ബാധകമാണ്. 250നു ശേഷമുള്ള വിളികള്‍ക്ക് 60 പൈസമുതല്‍ ഒരുരൂപവരെ സ്ളാബുകളിലേക്ക് കാള്‍ ചാര്‍ജ് മാറും. നിലവില്‍ ലാന്‍ഡ് ലൈന്‍ പ്ളാനുകള്‍ നല്‍കുന്ന സൗജന്യ കാളുകള്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാത്രമാണ്. ഈമാസം 31മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കും. വേഗമേറിയ  ബ്രോഡ്ബാന്‍ഡ് ലഭ്യമാകുന്നതിനും പ്ളാനുകളില്‍ ഭേദഗതി ചെയ്തിട്ടുണ്ട്.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴിയും പുതുതായും കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമായി കാള്‍ചാര്‍ജ് നിരക്കില്‍ നേരത്തേ ബി.എസ്.എന്‍.എല്‍ നല്‍കിയിരുന്ന 80 ശതമാനം ഇളവ് എസ്.ടി.വി 42 (സെക്കന്‍ഡ് ബില്ലിങ്), എസ്.ടി.വി 88 (മിനിറ്റ് ബില്ലിങ്) എന്നീ പ്രീപെയ്ഡ് പ്ളാനുകള്‍ക്കും ബാധമാക്കി. പ്ളാന്‍ 88ല്‍ ബി.എസ്.എന്‍.എല്ലിലേക്കുള്ള എല്ലാ എസ്.ടി.ഡി-ലോക്കല്‍ വിളികള്‍ക്കും മിനിറ്റിന് 10 പൈസയാകും നിരക്ക്. മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള എസ്.ടി.ഡി-ലോക്കല്‍ കാളുകള്‍ക്ക് മിനിറ്റിന് 30 പൈസയും.ശനിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.