വയറിളക്കം: അട്ടപ്പാടിയില്‍ ആദിവാസി കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് വയറിളക്കം ബാധിച്ച് മരിച്ചു. നെല്ലിപ്പതി മേട്ടുവഴി ഊരിലെ രതീഷ്-പപ്പാത്തി ദമ്പതികളുടെ മകന്‍ വിനില്‍ ആണ് മരിച്ചത്. മൂന്ന് ദിവസംമുമ്പാണ് അസുഖം ബാധിച്ചത്.
അഗളിയിലെ സ്വകാര്യ ക്ളിനിക്കില്‍ ചികിത്സ തേടിയിരുന്നു. കുറവില്ലാത്തതിനാല്‍ ഞായറാഴ്ച ഉച്ചക്ക് അഗളി സി.എച്ച്.സിയില്‍ എത്തിച്ചു. ആരോഗ്യനില താളംതെറ്റിയതിനാല്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ആംബുലന്‍സില്‍ കൊണ്ടുപോകവേ വൈകീട്ട് മൂന്നരയോടെയാണ് മരിച്ചത്. ഗൂളിക്കടവില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ഉള്ളിലാണ് മേട്ടുവഴി ഊര്. ദുര്‍ഘടമേഖലയാണിത്.
ചോലവെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇരുളര്‍ വിഭാഗത്തിലുള്ള ആദിവാസികളാണ് ഊരില്‍ താമസിക്കുന്നത്. മരണം സംബന്ധിച്ച് മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.