പെണ്‍സുരക്ഷ: കാലിക്കറ്റ് സിന്‍ഡിക്കേറ്റ് സമിതി തെളിവെടുപ്പ് പരാതിക്കാര്‍ ബഹിഷ്കരിച്ചു


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പെണ്‍സുരക്ഷയുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് സമിതി നടത്തിയ തെളിവെടുപ്പ് പരാതിക്കാരായ വിദ്യാര്‍ഥിനികള്‍ ബഹിഷ്കരിച്ചു.വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലവിലിരിക്കെ സിന്‍ഡിക്കേറ്റ് സമിതി തെളിവെടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ചാണ് ഇവര്‍ വിട്ടുനിന്നത്.
സിന്‍ഡിക്കേറ്റംഗങ്ങളായ പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, പ്രഫ. സി.ആര്‍. മുരുകന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കായിക പഠനവകുപ്പിലെ 17 വിദ്യാര്‍ഥികളാണ് തെളിവെടുപ്പിനത്തെിയത്. ഏതാനും വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കെതിരെ വ്യാജ പരാതിയുന്നയിക്കുകയാണെന്നും രാഷ്ട്രീയപ്രേരിതമാണ് സംഭവമെന്നും ഇവര്‍ സമിതിയെ അറിയിച്ചു.
കാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ളെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍, ഹൈകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയ വിദ്യാര്‍ഥിനികളാണ് തെളിവെടുപ്പില്‍നിന്ന് വിട്ടുനിന്നത്. വിദ്യാര്‍ഥിനികള്‍ റാഗിങ്ങിന് ഇരയായെന്നും കാമ്പസില്‍ സുരക്ഷയില്ളെന്നും തെളിയിക്കുന്ന വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലവിലിരിക്കെ സിന്‍ഡിക്കേറ്റ് അന്വേഷണം അനാവശ്യമാണെന്ന് ആരോപിച്ചാണ് ഇവരുടെ പിന്മാറ്റം. വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡീന്‍, പഠനവകുപ്പ് മേധാവികളുടെ സമിതി, വിവിധ പഠനവകുപ്പുതല സമിതികള്‍ തുടങ്ങിയവരുടെ അന്വേഷണങ്ങളാണ് ഇതിനകം വി.സിക്ക് സമര്‍പ്പിച്ചത്. വിദ്യാര്‍ഥിനികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാനാണ് സിന്‍ഡിക്കേറ്റ് ശ്രമമെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.
ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ വിട്ടുനിന്നതിനാല്‍ തെളിവെടുപ്പ് പൂര്‍ത്തീകരിക്കാനായില്ളെന്നും തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും സമിതിയംഗം സി.ആര്‍. മുരുകന്‍ ബാബു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.