തൃശൂര്‍: ആഡംബര വാഹനമായ ഹമ്മര്‍ കാര്‍, ചവിട്ടാനുപയോഗിച്ച വിലകൂടിയ ഷൂസ്, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയവ ഉള്‍പ്പെടെ സാക്ഷിമൊഴികള്‍ എന്നിവയാണ് നിസാമിനെതിരെ പ്രധാന തെളിവായത്. 43 തൊണ്ടിമുതലുകളും 124 അനുബന്ധ രേഖകളും ഇവയിലുണ്ട്. 111 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 22 പേരെ വിസ്തരിച്ചു. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 25 പേരെ സാക്ഷികളാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി നാലുപേരെയാണ് കോടതി അനുവദിച്ചത്. 1500 പേജുള്ളതായിരുന്നു കുറ്റപത്രം. ചന്ദ്രബോസിനെ ഇടിക്കാന്‍ ഉപയോഗിച്ച ഹമ്മര്‍ കാര്‍ മാരകായുധമായാണ് പരിഗണിച്ചത്. താന്‍ രാത്രിയില്‍ ഷൂ ധരിക്കാറില്ളെന്നും തെളിവായി ഹാജരാക്കിയത് വീട്ടില്‍ നിന്ന് എടുത്തുകൊണ്ടു പോയതാണെന്നുമായിരുന്നു നിസാമിന്‍െറ വാദം. എന്നാല്‍, ഇതില്‍ ചന്ദ്രബോസിന്‍െറ രക്തം കണ്ടത്തെിയത് തിരിച്ചടിയായി.
ശാസ്ത്രീയ തെളിവുകളും ഏറെ സഹായിച്ചു. സംഭവസ്ഥലത്ത് കണ്ടത്തെിയ നിസാമിന്‍െറയും ചന്ദ്രബോസിന്‍െറയും രക്തസാമ്പിളുകള്‍, നിസാമിന്‍െറ വസ്ത്രത്തിലെ ചന്ദ്രബോസിന്‍െറ ചോരപ്പാട്, നിസാം ഉപയോഗിച്ച ടാബ്ലറ്റിലെയും വാഹനത്തിലെയും രക്തക്കറകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ചന്ദ്രബോസിന്‍െറ ചികിത്സാ രേഖകളടങ്ങിയ 423 പേജുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തെളിവുകളില്‍പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.