തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകളുടെ പേരില്‍ കോടതിക്ക് ബോംബ് ഭീഷണി അടങ്ങിയ കത്ത്. ചൊവ്വാഴ്ചയോടെയാണ് പ്രോസിക്യൂട്ടറുടെ ഓഫിസിലേക്ക് ഇതുസംബന്ധിച്ച കത്തുവന്നത്. ഇത് പൊലീസിന് കൈമാറുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കത്തിന്‍െറ അടിസ്ഥാനത്തില്‍ ബോംബ് സക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയുടെ സുരക്ഷക്ക് ബുധനാഴ്ച എത്തി. കോടതി ഉള്‍പ്പെടുന്ന കലക്ടറേറ്റില്‍ ബോംബ് വെക്കുമെന്ന ഭീഷണിയാണ് ഇതിലുള്ളത്. കേസില്‍ വധശിക്ഷ ലഭിക്കില്ളെന്ന ആശങ്കയാണ് കത്തിലുള്ളത്.
മാവോയിസ്റ്റ് ഭാരവാഹി ഹനുമന്ത്റാവു എന്ന പേരിലാണ് കത്ത്. കടലാസില്‍ എഴുതി കവറില്‍ ഇട്ടാണ് കത്ത് എത്തിച്ചത്. പ്രായമായ ഒരാള്‍ പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫിസിലെ ജീവനക്കാരന്‍െറ അടുത്തു കൊടുക്കുകയായിരുന്നുവത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.