തിരുവനന്തപുരം: സര്‍വകലാശാലാ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 21ാം തീയതി വെച്ചാണ് ഉത്തരവ്. 1-7-2014 മുതലാണ് പ്രാബല്യം.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള-പെന്‍ഷന്‍ പരിഷ്കരണ ഉത്തരവ് നേരത്തേ ഇറങ്ങിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്കെയിലിന് സമാനമായാണ് സര്‍വകലാശാലാ ജീവനക്കാരുടേതും.
പുതിയ ശമ്പളത്തോടൊപ്പം ഒമ്പത് ശതമാനം ഡി.എ കൂടി ഉണ്ടാകുമെന്നാണ് നേരത്തേ സര്‍ക്കാര്‍ പഞ്ഞിരുന്നത്.
ആറ് ശതമാനം ഡി.എ എന്നാണ് ഉത്തരവില്‍ പറയുന്നത്. 1-1-2015ലെ മൂന്ന് ശതമാനം, 1-7-2015ലെ മൂന്ന് ശതമാനം എന്നിങ്ങനെയാണ് ഡി.എ കണക്കാക്കുകയെന്ന് രണ്ട് ഉത്തരവിലും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.