തിരുവനന്തപുരം: ധനകമീഷന്‍ നിര്‍ദേശിച്ച വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാനാവില്ളെന്ന നിലപാടില്‍ ധനവകുപ്പ്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ധനവിഹിതത്തില്‍ കാര്യമായ വര്‍ധനക്ക് ശിപാര്‍ശ ചെയ്യുന്ന അഞ്ചാം ധനകമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണിതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പണമില്ലാത്ത അവസ്ഥയുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, കമീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് അടുത്ത നിയമസഭാസമ്മേളനത്തില്‍ വെക്കാന്‍ ഇടയില്ളെന്നും അറിയുന്നു.
നടപ്പുസാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്‍െറ തനത് നികുതി വരുമാനത്തില്‍നിന്ന് 18 ശതമാനം തുകയാണ് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നല്‍കിയത്. അതായത് 6900 കോടി രൂപ. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 20 ശതമാനമായി ഉയര്‍ത്തണമെന്നാണ് അഞ്ചാം ധനകമീഷന്‍െറ ശിപാര്‍ശ. അടുത്ത സാമ്പത്തികവര്‍ഷം 8600 കോടി രൂപ നല്‍കണം. പക്ഷേ, 18 ശതമാനമേ നല്‍കാനാവൂ എന്നാണ് ധനവകുപ്പിന്‍െറ നിലപാട്. 1700 കോടി അധികം നല്‍കിയാല്‍ സര്‍ക്കാറിന്‍െറ സാമ്പത്തികസ്ഥിതി തകരാറിലാകുമെന്നാണ് വാദം. മാത്രമല്ല, കേന്ദ്രം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ 1300 കോടി സംസ്ഥാനം നല്‍കുന്ന ഡെവലപ്മെന്‍റ് ഫണ്ടിന്‍െറ ഭാഗമാക്കണമെന്ന ധനവകുപ്പ് ആവശ്യം കമീഷന്‍ തള്ളിയതും തര്‍ക്കവിഷയമായി.
ഡിസംബര്‍ 19ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്‍െറ തുടര്‍നടപടികള്‍ ഇഴയുകയാണ്. ഏപ്രില്‍ ഒന്നുമുതലാണ് ധനകമീഷന്‍ ശിപാര്‍ശ നടപ്പാക്കേണ്ടത്. അതിന് അടുത്ത നിയമസഭാസമ്മേളനത്തില്‍ നടപടിറിപ്പോര്‍ട്ട് വെക്കണം. എന്നാല്‍, നിലവില്‍ അതിനുള്ള സാധ്യതയില്ല. ഇതോടെയാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പണമില്ലാത്ത അവസ്ഥയുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.