എല്‍.ഡി.എഫ് വന്നാല്‍ മദ്യനയം പുന:പരിശോധിക്കുമെന്ന് കാനം

തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം പുന:പരിശോധിക്കുമെന്ന സൂചന നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരത്തില്‍ വന്നാല്‍ ആലോചിച്ച് മദ്യനയം പ്രഖ്യാപിക്കും. ഓരോ വര്‍ഷവും മദ്യനയം പുന:പരിശോധിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.  വി.എം. സുധീരനും കെ. ബാബുവും അവകാശപ്പെടുന്നതുപോലെ ഈ മദ്യനയം കേരളത്തിന് ഗുണം ചെയ്തില്ല. മദ്യനിരോധമല്ല മദ്യവര്‍ജനമാണ് സി.പി.ഐയുടെയും എല്‍.ഡി.എഫിന്‍െറയും നിലപാട്. മദ്യനയം സുപ്രീംകോടതി അംഗീകരിച്ചെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും കെ. ബാബുവിന്‍െറയും അവകാശവാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.