കോഴിക്കോട്: സരിത സോളർ കമീഷനു മുന്നിൽ നടത്തിയ ആരോപണങ്ങൾക്കു പിന്നിൽ മദ്യമുതലാളിമാരാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് തടയുകയാണ് ലക്ഷ്യം. ബാര്‍ ഉടമകളില്‍ ഒരുവിഭാഗമാണ് ഇതിന് പിന്നില്‍. അതിെൻറ വ്യക്തമായ തെളിവുകൾ സര്‍ക്കാറിെൻറ പക്കലുണ്ടെന്നും ഉമ്മൻചാണ്ടി കോഴിക്കോട് പറഞ്ഞു.
സോളാർ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ചേർന്ന് സർക്കാറിനെതിരെ നീങ്ങുന്ന പ്രതിപക്ഷം ജനങ്ങളുടെ മുന്നിൽ നാണംകെടുമെന്നും അദ്ദേഹം പറഞ്ഞു. സോളാർ കമീഷനില്‍ ഹാജരായപ്പോള്‍ സരിതയുടെ അഭിഭാഷകനുണ്ടായിരുന്നു. അദ്ദേഹം ഒന്നും പറഞ്ഞില്ല. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിതാവിന് തുല്യനാണെന്നാണ് പറഞ്ഞ സരിത ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സര്‍ക്കാറിനെ ഇതുവരെ അട്ടിമറിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്അധികാരത്തില്‍ വരുന്നത് തടയാമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം 10 കോടി രൂപ ഓഫര്‍ ചെയ്തെന്ന് സരിത പറഞ്ഞു. അന്ന് തങ്ങൾ ഇത് ഏറ്റെടുത്തുെകാണ്ട് നടന്നില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.