റെയില്‍വേഭൂമി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുഖ്യപ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

കൊച്ചി: റെയില്‍വേയുടെ ഭൂമി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചെന്നൈ ആര്‍കോട്ട് സ്വദേശി രാജീവ് മേനോനെയാണ് സി.ബി.ഐ സംഘം സേലത്തുനിന്ന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് കെ. കമനീസ് അഞ്ചുദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ തലപ്പിള്ളി പുത്തന്‍പീടികയില്‍ പി.വി. മുഹമ്മദിനെ കബളിപ്പിച്ച് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന റെയില്‍വേയുടെ 1.95 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് രാജീവ് മേനോന്‍ റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടറെന്ന വ്യാജേന കരാറുണ്ടാക്കിയത്. 5.42 കോടിയുടെ പാട്ടക്കരാറിന് ധാരണയുണ്ടാക്കിയ മുഹമ്മദ് രാജീവിന് രണ്ടുതവണയായി ഒരു കോടിയിലേറെ രൂപ നല്‍കിയിരുന്നു. പാട്ടഭൂമിയില്‍ ബഹുനില കെട്ടിടം നിര്‍മിക്കാനായിരുന്നു മുഹമ്മദ് ലക്ഷ്യംവെച്ചത്.

എന്നാല്‍, പണം നല്‍കിയിട്ടും കെട്ടിടം പണിയാനായി ഭൂമി വിട്ടുകിട്ടാത്തതിനത്തെുടര്‍ന്ന് റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് അറിയുന്നത്. പിന്നീട് റെയില്‍വേക്കെതിരെ മുഹമ്മദ് ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, റെയില്‍വേ തങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കില്ളെന്ന് അറിയിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഹൈകോടതി നിര്‍ദേശപ്രകാരം സി.ബി.ഐ കേസ് ഏറ്റെടുത്തത്. രാജീവ് മേനോന്‍െറ ഭാര്യ സബീഹയാണ് കേസിലെ രണ്ടാം പ്രതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.