തിരുവനന്തപുരം: കോവളത്തു നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പെങ്കടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടി.പി ശ്രീനിവാസനു നേരെ എസ്.എഫ് .െഎ പ്രവർത്തകരുടെ കൈയ്യേറ്റം. സേമ്മളന സ്ഥലമായ ലീല ഹോട്ടലിലേക്കെത്തിയ ശ്രീനിവാസനെ പിന്തുടർന്നെത്തിയ എസ്എഫ്െഎ പ്രവർത്തകൻ അടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തി.
തന്നെ മര്‍ദിക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും, ഒരു പൊലീസുകാരനും സഹായിച്ചില്ലെന്നും ടി.പി.ശ്രീനിവാസന്‍ പിന്നീട് പറഞ്ഞു. അതേസമയം ശ്രീനിവാസനെ മർദിച്ച സംഭവത്തിൽ സി.പി.എമ്മും എസ്.എഫ്.െഎയും ക്ഷമചോദിച്ചു.
പൊലീസുകാര്‍ ഇതില്‍ ഇടപെടാത്തതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിക്കുന്നില്ലെന്ന് എസ്.എഫ്.െഎ പ്രസിഡൻറ് വി.പി സാനു വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സാനു കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസക്കച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരിപാടി ഉപരോധിക്കാന്‍ എത്തിയത്. അതേസമയം സമരം നടക്കുന്ന സ്ഥലത്തേക്ക് കയറിവന്ന ശ്രീനിവാസനാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്.എഫ്.െഎ ആരോപിക്കുന്നു.
ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന ടി.പി ശ്രീനിവാസൻ യു.എന്നിലെ ഇന്ത്യൻ പ്രതിനിധിയായും നിരവധി രാജ്യങ്ങളിലെ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.