കെ. ബാബുവിന്‍റെ രാജി സ്വീകരിക്കില്ല; മാണി തിരിച്ചു വരണം –യു.ഡി.എഫ്

തിരുവനന്തപുരം: കെ. ബാബുവിന്‍റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് യോഗം തീരുമാനിച്ചതെന്ന് കൺവീനർ പി.പി തങ്കച്ചൻ. കെ.എം മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

സർക്കാറിനെ അട്ടിമറിക്കാൻ എൽ.ഡി.എഫ് മദ്യലോബിയുമായി ചേർന്ന് തയാറാക്കിയ പ്ലാനിങ്ങിന്‍റെ ഭാഗമായാണ് സരിത മുഖ്യമന്ത്രിക്കെതിരെ മൊഴി മാറ്റിപ്പറഞ്ഞത്. ഇതിന്‍റെ ഭാഗമായാണ് എൽ.ഡി.എഫ് നടത്തുന്ന കോലാഹലങ്ങളെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരായി നടന്ന ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൊഴി മാറ്റി പറയാൻ സി.പി.എം 10 കോടി രൂപയും വീടും വാഗ്ദാനം ചെയ്തതായി സരിത തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സി.പി.എം ഇക്കാര്യം നിഷേധിച്ച് രംഗത്തുവരാത്തത് ആ കാര്യം ശരിയായതിനാലാണ്. ഇപ്പോൾ സരിത മൊഴി മാറ്റി പറഞ്ഞതും ഇതിന്‍റെ ഭാഗമാണ്. സി.പി.എം അധികാരത്തിൽ വന്നാൽ മദ്യ നയത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന പിണറായി വിജയന്‍റെ പ്രസ്താവനയും സി.പി.എമ്മും മദ്യലോബിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.