ആലപ്പുഴ: നടപ്പാതയും ഓടയുമില്ലാത്ത പൊതുമരാമത്ത് റോഡുകള്‍ ഇനി സംസ്ഥാനത്ത് ഉണ്ടാകില്ളെന്ന് മന്ത്രി ജി. സുധാകരന്‍. നിലവിലെ റോഡുകളില്‍ ഇവ നിര്‍മിക്കും.
നഗര റോഡുവികസന പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലടക്കം അശാസ്ത്രീയമായി നിര്‍മിച്ച റോഡുകള്‍ നിലനില്‍ക്കുന്നില്ല. ആലപ്പുഴ-ചങ്ങനാശേരി റോഡുപോലും പൊട്ടിപ്പൊളിഞ്ഞു. വര്‍ഷങ്ങളോളം ഈടുനില്‍ക്കുന്ന നിലയില്‍ റോഡുകള്‍ ശാസ്ത്രീയമായി നിര്‍മിക്കും.
റബര്‍, പ്ളാസ്റ്റിക്, ജിയോ ടെക്സ്റ്റൈത്സ് എന്നിവ ഉപയോഗിച്ചുള്ള നിര്‍മാണസാധ്യതയാണ് പരിഗണിക്കുന്നത്. പൊതുമരാമത്ത് റോഡുകളിലെ അനധികൃത കച്ചവടം അനുവദിക്കില്ല. ഓടകള്‍ കൈയേറി കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാതയോരത്ത് അനധികൃതമായി സൂക്ഷിക്കുന്ന സാധനങ്ങള്‍ മാറ്റിയില്ളെങ്കില്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. അടിസ്ഥാനസൗകര്യ മേഖലയില്‍ 50,000 കോടി രൂപ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ബജറ്റിനു പുറമെനിന്ന് പണം കണ്ടത്തെും. 80 ശതമാനം പദ്ധതികളും അഞ്ചുവര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, വയനാട്, കാസര്‍കോട് നഗരങ്ങളെ നഗര റോഡുവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും.
കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലെ റോഡുവികസനത്തിന്‍െറ വിശദ പദ്ധതി റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.