കൊച്ചി: കുമ്പളം പാലത്തിൽ നിന്ന് കായലിൽ വീണ റെയിൽവേ ജീവനക്കാരനെ കാണാതായി. ചേർത്തല വാരനാട് സ്വദേശിയും റെയിൽവേ എഞ്ചിനിയർ വിഭാഗം ജീവനക്കാരനുമായ കെ.എസ് വിവേകിനെയാണ് കാണാതായത്. പുലർച്ചെ ഒരു മണിക്ക് കൊല്ലം-എറണാകുളം മെമു ട്രെയിൻ കടന്നു പോയ സമയത്തായിരുന്നു സംഭവം.
ചന്തിരൂർ കുമ്പളം ഭാഗത്ത് ട്രാക്ക് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. മുങ്ങൽ വിദഗ്ധർ കായലിൽ തിരച്ചിലിൽ ആരംഭിച്ചിട്ടുണ്ട്. ഹാർബർ എസ്.ഐ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മുന്നറിയിപ്പില്ലാതെ മെമു ട്രെയിൻ വന്നതാണ് അപകട കാരണമെന്ന് വിവേകിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരൻ അജേഷ് പറഞ്ഞു. 2015 നവംബറിലാണ് വിവേക് ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.