ഏക സിവിൽ കോഡ്: ലക്ഷ്യം സാമുദായിക ധ്രുവീകരണം -എ.​െക ആൻറണി

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ തുറന്നടിച്ച്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ ആൻറണി. എക സിവിൽ കോഡ്​ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്​​ മുന്നിൽ കണ്ടുള്ള ​തന്ത്രമാ​ണ്. സാമുദായിക ധ്രുവീകരണമാണ്​ ബി.ജെ.പിയുടെ ലക്ഷ്യമെന്നും എ.കെ ആൻറണി പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ്​ ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനവസരത്തിലുണ്ടായ ഇൗ ചർച്ച കേന്ദ്രസർക്കാർ മുൻകൈയെടുത്​ നിർത്തണമെന്നും എ.കെ ആൻറണി വ്യക്​തമാക്കി.

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാർ നീക്കം  ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം തകര്‍ക്കാനേ ഉപകരിക്കൂവെന്ന്  പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതിനെതിരെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.