മുമ്പ് വിധി പറഞ്ഞ കേസാണെങ്കിലും ഇനി അപ്പീൽ നൽകേണ്ടത് പുതിയ നിയമ പ്രകാരം -ഹൈകോടതി

കൊച്ചി: മുമ്പ് വിധി പറഞ്ഞ കേസാണെങ്കിലും അപ്പീൽ 2024 ജൂലൈ ഒന്നിന് ശേഷമാണെങ്കിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) പ്രകാരമായിരിക്കണമെന്ന് ഹൈകോടതി. ക്രിമിനൽ നടപടി ചട്ട പ്രകാരം പോക്സോ കേസ് പ്രതി നൽകിയ അപ്പീൽ ഹരജി ബി.എൻ.എസ്.എസ് പ്രകാരം തിരുത്തി സമർപ്പിക്കാൻ നിർദേശിച്ച് മടക്കി നൽകിയാണ് ജസ്റ്റിസ് പി.ജി. അജിത്കുമാറിന്‍റെ ഉത്തരവ്.

വേങ്ങര സ്വദേശി അബ്ദുൽ ഖാദറാണ് ഹരജിക്കാരൻ. ജൂൺ 12ന് മഞ്ചേരി പോക്സോ പ്രത്യേക കോടതി അബ്ദുൽ ഖാദറിന് ശിക്ഷ വിധിച്ചതിനെത്തുടർന്ന് ജൂലൈ 10നാണ് ഹൈകോടതിയിൽ അപ്പീൽ നൽകിയത്. ക്രിമിനൽ നടപടിച്ചട്ടപ്രകാരമാണ് വിചാരണ നടന്നതെന്നതിനാൽ അപ്പീലിനും ഇതു ബാധകമാകുമെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.

എന്നാൽ, ജൂലൈ ഒന്നിനോ അതിനുശേഷമോ സമർപ്പിച്ച എല്ലാ ഹരജികൾക്കും പുതിയ നിയമമാണ് ബാധകമാവുകയെന്ന് കോടതി വ്യക്തമാക്കി.  

Tags:    
News Summary - Procedure for criminal appeals filed on or after July 1, 2024 to be governed by BNSS, not CrPC: Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.