മഅ്ദനി ഇന്ന് കേരളത്തിലെത്തും

ബംഗളുരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ചികില്‍സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് 8 ദിവസത്തേക്ക് കേരളത്തിലെത്തുന്നത്. ബംഗളുരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുകയാണ് മഅ്ദനി.

നിലവില്‍ ബംഗളുരു സഹായ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനി ഇന്ന് രാവിലെ വിമാനത്താവളത്തിലേക്ക് പുറപ്പെടും. അവിടെ നിന്ന് 12.55നുള്ള വിമാനത്തിൽ രണ്ട് മണിയോടെയാണ് നെടുമ്പാശ്ശേരിയിലെത്തുക. അവിടെ നിന്നും റോഡ് മാർഗം സ്വദേശമായ അന്‍വാര്‍ശ്ശേരിയില്‍ എത്തും.

എട്ട് ദിവസവും മഅ്ദനിക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്ന് കര്‍ണാടക പൊലീസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം കര്‍ണാടക പൊലീസിന്‍റെ പത്തംഗ സായുധസേന റോഡ് മാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടു. ഒരു എ.സി.പിയും എസ്‌.ഐയും മഅ്ദനിക്കൊപ്പം വിമാനമാര്‍ഗം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് അന്‍വാര്‍ശ്ശേരി വരെയും തുടര്‍ന്നുള്ള എട്ട് ദിവസങ്ങളിലും ഇവരായിരിക്കും സുരക്ഷയൊരുക്കുക.  വിമാനത്തിൽ ഭാര്യ സൂഫിയ മഅ്ദനിയും അനുഗമിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.