മാണിയുടെ ആരോപണങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്യും -ഉമ്മൻ ചാണ്ടി

കോഴിക്കോട്: ബാർ കോഴയിൽ കെ.എം മാണി ഉന്നയിച്ച ആരോപണങ്ങൾ യു.ഡി.എഫില്‍ ചർച്ച ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാണിക്കെതിരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. മാണി യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമാണ്. അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട്ട് പറഞ്ഞു.

എല്‍.ഡി.എഫിലേക്ക് പോയേക്കും എന്നുകണ്ട് യു.ഡി.എഫില്‍ തളച്ചിടാനുള്ള ശ്രമമായിരുന്നു ബാര്‍ കോഴ ആരോപണമെന്ന് കെ.എം.മാണി കഴിഞ്ഞദിവസം മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.   

മാണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് ഫ്രണ്ട് (എം) സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തലയും അടൂർ പ്രകാശും ബാർ ഉടമ ബിജു രമേശുമാണ് ബാർ കോഴ ആരോപണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ഉമ്മൻ ചാണ്ടി സംശയത്തിന്‍റെ നിഴലിലാണെന്നും കോൺഗ്രസ് അധ്യക്ഷക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.