ജിഷ വധം: കൊലക്കത്തി ആദ്യസംഘം കണ്ടെടുത്തത് തന്നെയെന്ന് സ്ഥിരീകരണം

കൊച്ചി: ജിഷയെ വധിക്കാന്‍ പ്രതി അമീറുല്‍ ഇസ്ലാം ഉപയോഗിച്ച കത്തി ആദ്യ സംഘം കണ്ടെടുത്തത് തന്നെ എന്ന് വീണ്ടും സ്ഥിരീകരിച്ചു. കത്തിയില്‍ പുരണ്ട രക്തം ജിഷയുടെതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഡി.എന്‍.എയും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ സംഘം അന്വേഷണ ചുമതലയേറ്റ് രണ്ട് ദിവസത്തിനകം കത്തി കണ്ടെടുത്തിരുന്നു.
ജിഷയുടെ വീടിനടുത്ത കനാലില്‍നിന്നാണ് കത്തി കണ്ടെടുത്തത്. ‘മാധ്യമം’ ഇക്കാര്യം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതാണ്ട് 45 സെന്‍റീമീറ്റര്‍ നീളമുള്ള കത്തിയാണ് കൃത്യത്തിന് ഉപയോഗിച്ചത്. എന്നാല്‍, അമീറിനെ അറസ്റ്റ് ചെയ്ത ദിവസം വൈദ്യശാലാപ്പടിയില്‍നിന്ന് പൊലീസ് മറ്റൊരു കത്തി കണ്ടെടുത്തു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിച്ചു കൊടുത്തതാണെന്നും കത്തിയിലെ ചോര മനുഷ്യന്‍േറതല്ളെന്നും പിന്നീട് വ്യക്തമായി. ആദ്യ സംഘം കണ്ടെടുത്ത കത്തിയുടെ പിടിയോട് ചേര്‍ന്നാണ് രക്തക്കറ  കാണപ്പെട്ടത്. ഇതിന്‍െറ പിടിക്കകത്തേക്ക് രക്തമിറങ്ങിയിട്ടുണ്ടാവാമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ പുതിയ സംഘം ഇത് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കുകയായിരുന്നു.ഇതിന്‍െറ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൃത്യത്തിനുശേഷം പ്രതി കനാലില്‍ ഇറങ്ങി ദേഹവും കത്തിയും കഴുകിയിരുന്നു. എന്നാല്‍, പിടിയുടെ ഭാഗത്ത് പുരണ്ട ചോര പോകാതിരുന്നതാണ് പൊലീസിന് തുണയായത്. അതേസമയം, പ്രതിയുടെ സുഹൃത്തുക്കളായ അനാറുല്‍ ഇസ്ലാം, ഹര്‍ഷദ് എന്നിവരെ കിട്ടിയില്ളെങ്കിലും കേസ് ദുര്‍ബലമാകില്ളെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.