തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെതിരെ ഗൂഢാലോചനനടത്തിയെന്ന ആരോപണത്തില്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്.പി ആര്‍. സുകേശനെതിരെ തെളിവില്ളെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന പി.എന്‍. ഉണ്ണിരാജനാണ് ഗൂഢാലോചന ആരോപണം തള്ളി എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എ.ഡി.ജി.പി റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ബാര്‍കോഴ അന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍. സുകേശന്‍ പരാതിക്കാരന്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തി കെ.എം. മാണിയെ കുടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ആദ്യം കേരള കോണ്‍ഗ്രസ് നേതാക്കളാണ് ഈ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡി സുകേശനെതിരെ റിപ്പോര്‍ട്ട് നല്‍കി. ഇതിനെതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍, വിജിലന്‍സ് സുകേശനെതിരായ തെളിവായി കൈമാറിയ സീഡിയടക്കം പരിശോധിച്ച എസ്.പി ഉണ്ണിരാജന്‍ ഗൂഢാലോചനക്ക് തെളിവില്ളെന്നാണ് കണ്ടത്തെിയത്. അന്വേഷണഘട്ടത്തില്‍ ബിജു രമേശും സുകേശനും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നും ആരോപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസിലെ പരാതിക്കാരനും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ സംസാരിച്ചിട്ടുണ്ടാവാമെന്നും ഇതില്‍ തെറ്റ് പറയാനാവില്ളെന്നും ഉണ്ണിരാജന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്‍െറ ഭാഗമായി സുകേശന്‍െറയും ബിജു രമേശിന്‍െറയും ബാറുടമകളുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.