തിരുവല്ലം: ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയാക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. ജീവനക്കാര്‍ക്ക് 2006ലെ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് അനുസരിച്ച ശമ്പളം നല്‍കുമെന്നും മന്ത്രി അറിയിച്ചു. സ്റ്റുഡിയോ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 80 ഏക്കറോളം ഭൂമിയിലാണ് സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്. അതില്‍ 20 ഏക്കര്‍ മാത്രമാണ് പ്രയോജനപ്പെടുത്താന്‍ സാധിച്ചത്. ബാക്കി 60 ഏക്കര്‍ കൂടി പ്രയോജനപ്പെടുത്തി മിനി ഫിലിം സിറ്റി നിര്‍മിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഇതുസംബന്ധിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാറിന് പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാകും സ്റ്റുഡിയോ നവീകരിക്കുക. സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കെ.എസ്.എഫ്.ഡി.സി എം.ഡി ദീപ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.