പെരിന്തല്‍മണ്ണ: ഇതിനകം അറിയപ്പെട്ടതില്‍ ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ കൈയെഴുത്തു പ്രതി പെരിന്തല്‍മണ്ണയില്‍ തയ്യാറാകുന്നു. പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ വിശുദ്ധമക്കയിലെ ഹറം അധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന ആഗ്രഹത്തിലാണ് പെരിന്തല്‍മണ്ണ മാനത്ത് മംഗലം ചാത്തോലിപ്പറമ്പില്‍ മമ്മദ് (63) വിശുദ്ധ ഗ്രന്ഥത്തിന്‍െറ കൈയഴുത്തില്‍ ഏര്‍പെട്ടിരിക്കുന്നത്. ബി.എസ്.എന്‍എല്ലില്‍ നിന്നും ജെ.ടി. ഒയായി റിട്ടയര്‍ ചെയ്ത മമ്മദ് കഴിഞ്ഞ മുന്നര വര്‍ഷമായി കൂടുതല്‍ സമയവും ഇതിനായി വിനിയോഗിക്കുകയാണ്.
സൗദി അറേബ്യയില്‍ നിന്ന് അച്ചടിച്ച് ഇറക്കുന്ന ഖുര്‍ആന്‍െറ അതേ അക്ഷര ശൈലിയാണ് മമ്മദും രചനക്കായി സ്വീകരിച്ചിട്ടുള്ളത്. 60സെന്‍റീമീറ്റര്‍ വീതിയും 90സെന്‍റീമീറ്റര്‍ നീളവുമുണ്ട് ഒരോ പേജിനും. കൈയെഴൂത്ത് പ്രതിയുടെ 15ഭാഗം പുര്‍ത്തീകരിച്ചു. 307 പേജുകള്‍തയാറായി. അത്രയൂം പേജുകള്‍ ഇനിയും ബാക്കിയുണ്ട്. തയാറായ പേജുകള്‍ക്കെല്ലാം കൂടി 13 കിലോ ഭാരം വരും. 2013 ജനുവരി എട്ടിനാണ് മഹത് സംരംഭത്തിന് തുടക്കമിട്ടത്. സൂക്തങ്ങളുടെ പേരുകള്‍, നമ്പറുകള്‍, പാരായണ നിയമത്തിനുള്ള ചിഹ്നങ്ങള്‍ തുടങ്ങി സൗദി മുസ്ഹഫിലെ സൂക്ഷമതയും കണിശതയും പൂര്‍ത്തീകരിച്ചാണ് ഒരോപേജും അതിലെ വരികളും തയാറാക്കിയിട്ടുള്ളത്. കട്ടിയുള്ള മിനുസമാര്‍ന്ന പേജുകള്‍ ഒന്നിച്ച് വാങ്ങി യാണ് ഒരോ പേജും ഒരുക്കുന്നത്. കടലാസിന് വ്യത്യാസം വരാതിരിക്കാനുള്ള സൂഷ്മത എന്നനിലക്കാണ് ഒന്നിച്ച് കടലാസുകള്‍ വാങ്ങിവെച്ചിട്ടുള്ളത്. ഒരുപേജ് പൂര്‍ത്തീകരിക്കാന്‍ മൂന്ന് ദിവസം വരെ വേണ്ടിവരും. ശരാശരി 15 വരികളാണ് ഒരുപേജില്‍. പേജിന്‍െറ തുടക്കത്തില്‍ സൂക്തങ്ങള്‍ ആരംഭിക്കുകയും പേജിന്‍െറ ഒടുക്കം അവസാനിക്കുയും ചെയ്യുന്ന രീതിതന്നെയാണ് സൗദി മുസുഹഫുകളുടെ പ്രത്യേകത. ഇതേ രീതിയാണ് മമ്മദും സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ പേജിലെ അക്ഷരങ്ങള്‍ക്ക് വലിപ്പവ്യത്യാസം വരുത്താന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇദ്ദേഹം പറയുന്നു. അക്ഷരങ്ങുടെ നീട്ടിക്കുറുക്കലുകള്‍ സൗദി മുസഹഫിനോട് കിടപിടുക്കുന്നരീതിയിലാണ്.
11, 12 ഭാഗങ്ങള്‍ സൗദിയില്‍വെച്ചാണ് എഴുതിയത്. സൗദിയിലുള്ള മക്കള്‍ സമീര്‍, ബഷീര്‍ എന്നിവരുടെ കൂടെതാമസിച്ച 2015 ഫെബ്രുവരി മുതല്‍ ജൂണ്‍വരെയുള്ള കാലത്താണ് എഴുതിയത്. അന്ന് ജിദ്ദയിലെ സൗദി സ്വദേശിയായ മതപണ്ഡിതനെ കൈയെഴുത്തു പ്രതകളുടെ പേജുകള്‍ കാണച്ച് കൊടുത്തിരുന്നു. അദ്ദേഹം ഏറെ സന്തൂഷ്ടി പ്രകടിപ്പച്ച് അഭിന്ദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി.
എഴുതിയത് മുഴുവനും സൗദിയില്‍നിന്ന് മക്കള്‍ അയച്ച് കൊടുക്കുന്ന ‘റേക്കോ 20’ എന്ന കാലിഗ്രാഫ് പേനഉപയോഗിച്ചാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സുന്നീമദ്രസയില്‍ ഏഴാം ക്ളാസ് വരെ മാത്രം മതം പഠിച്ച മമ്മദ് 1997 മുതല്‍ പെരിന്തല്‍മണ്ണ സലഫീ മസ്ജിദിനോടനുബന്ധിച്ച ഖുര്‍ആന്‍ ലേണിങ്ങ് സ്കൂളിലെ പഠിതാവാണ്. പകര്‍ത്തി എഴുത്തിന് സഹായകമാവാന്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് ഇന്‍റര്‍ നെറ്റില്‍ ലഭ്യമായ മൂഴുവന്‍ വിവരങ്ങളും സൗദിയിലുള്ള മക്കള്‍ എത്തിക്കാറുണ്ട്. ഒട്ടാകെ മുന്നര ലക്ഷം അക്ഷരങ്ങളാണ് പകര്‍ത്തി എഴുതേണ്ട്.
പൂര്‍ത്തിയായാല്‍ മക്ക ഹറം ശരീഫിലെ പണ്ഡിതരെകാണിച്ച് പിഴവുകള്‍ പരിശോധിച്ച് അവര്‍ക്ക് തന്നെ ഏല്‍പിച്ച് കൊടുക്കണമെന്ന ആഗ്രഹഹത്തിലാണ് മമ്മദിനെ പകര്‍ത്തിയെഴുത്ത് മുന്നേറുന്നത്. എഴുത്തിനും അനുബന്ധ സാമിഗ്രകള്‍ സൂക്ഷിക്കാനും മാത്രമായി തുടക്കം മുതല്‍ വീട്ടിലെ ഒരുമുറി മാറ്റിവെച്ചിരിക്കുകയാണ്. ഭാര്യ: ഫാതിമത്തുസുഹ്റ, മകള്‍: സലീന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.