തടവുകാരന്‍െറ ആത്മഹത്യ: ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ സജീവ്കുമാര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ അനൂപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ ശശാങ്കന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിലുണ്ടായ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടിയെങ്കിലും ഇത് പുനഃപരിശോധിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യു.ടി.എ ബ്ളോക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്ങള്‍ക്കുനേരെ സജീവ്കുമാര്‍ അസഭ്യവര്‍ഷം നടത്തിയതോടെ തങ്ങള്‍ അടുത്ത ബ്ളോക്കിലേക്ക് മാറിനിന്നെന്നും ഈ സമയത്താണ് ഇയാള്‍ കൈയില്‍ കരുതിയിരുന്ന തോര്‍ത്തുപയോഗിച്ച് തൂങ്ങിയതെന്നും ജീവനക്കാര്‍ മൊഴിനല്‍കിയിട്ടുണ്ട്. സജീവന് കടുത്ത മാനസികവിഭ്രാന്തിയുണ്ടായിരുന്നതായും മൊഴിനല്‍കിയിട്ടുണ്ട്. 12ാം ബ്ളോക്കില്‍ പാര്‍പ്പിച്ചിരുന്ന സജീവനെ കഴിഞ്ഞയാഴ്ചയാണ് യു.ടി.എ ബ്ളോക്കിലേക്ക് മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.