വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

മണ്ണാര്‍ക്കാട്: വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണ്ണാര്‍ക്കാട് തെങ്കര ആനമൂളിയിലാണ് സംഭവം.
ആനമൂളി ഉരുളന്‍കുന്ന് പാലത്തിന് സമീപത്തെ തലച്ചിറ സോമന്‍െറ ഭാര്യ കല്യാണി എന്ന ശോഭനയാണ് (58) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 6.15ഓടെയാണ് സംഭവം. വീട്ടില്‍ തനിച്ച് താമസിക്കുന്ന ശോഭന അന്തിയുറങ്ങാന്‍ അയല്‍വീട്ടിലാണ് പോകാറുള്ളത്.

വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് കാട്ടാനകള്‍ ആക്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയത്തെിയ കാട്ടാന പിടികൂടുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ തലക്കും മുതുകിനും കാലിനും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. മക്കള്‍: രശ്മി, സൗമ്യ, രമ്യ. മരുമക്കള്‍: സന്ദീപ്, ഉണ്ണികൃഷ്ണന്‍, രാജേഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.