സർക്കാർ ജീവനക്കാർക്ക്‌ 4000 രൂപ ബോണസ്‌; 2750 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം: ഓണത്തിന്​ മുന്നോടിയായി രണ്ട്​​ മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണംചെയ്യും. 62 ലക്ഷത്തോളം പേർക്ക്​ 3200 രൂപ വീതമാണ്​ ലഭിക്കുക. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിന്​ പുറമെയാണിത്​.

അഞ്ച്​ മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയായ 8000 രൂപ വീതം ഓരോ ഗുണഭോക്​താവിനും നൽകാനുണ്ട്​. ഇതിൽ രണ്ട്​ ഗഡുവായ 3200 രൂപ ഈ സാമ്പത്തിക വർഷവും (2024-25) ശേഷിക്കുന്ന 4800 രൂപ അടുത്ത സാമ്പത്തിക വർഷവും നൽകുമെന്ന്​ മുഖ്യമ​ന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

പെൻഷൻ വിതരണത്തിന്​ 1700 കോടിയാണ്​ ധനവകുപ്പ്​ അനുവദിച്ചത്​. ബുധനാഴ്‌ച മുതൽ ഇത്‌ ആളുകളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ട്​ വഴിയാണ്​ വിതരണം. ശേഷിക്കുന്നവർക്ക്​ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി കൈമാറും.

കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനത്ത്‌ കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത്‌ ഒരു ഗഡു കുടിശ്ശികയെങ്കിലും നൽകാനുള്ള സർക്കാറിന്റെ ദൃഢനിശ്ചയമാണ്‌ നടപ്പായതെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്​തമാക്കി. പെൻഷൻ വിതരണത്തിന്‌ പ്രഥമ മുൻഗണനയാണ്‌ സർക്കാർ നൽകുന്നത്​. കഴിഞ്ഞ മാർച്ച്​ മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടു​ണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷനാവശ്യമായ പണത്തിന്‍റെ 98 ശതമാനവും സംസ്ഥാനമാണ്​ കണ്ടെത്തുന്നത്​. രണ്ട്​ ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാറിൽനിന്ന്‌ ലഭിക്കുന്നത്‌.  

Tags:    
News Summary - 4000 bonus for government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.