ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിയമനടപടികള്‍ പ്രതിരോധിക്കാനൊരുങ്ങി എസ്.എന്‍.ഡി.പി. കേസ് നിയമപരമായി നേരിടുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ശനിയാഴ്ച എസ്.എന്‍.ഡി.പി നേതൃയോഗംയോഗം ചേരും. എല്‍.ഡിഎഫ് സര്‍ക്കാരിനോട് എതിര്‍പ്പുകളൊന്നുമില്ളെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.എസ് അച്ച്യുതാനന്ദനാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നും യോഗത്തിനകത്ത് തന്നെയുണ്ടായിരുന്ന തിരുവനന്തപുരത്തെ ചില നേതാക്കളാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോഫിനാന്‍സില്‍ താന്‍ അഞ്ചുപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഇതിന്‍റെ സത്യാവസ്ഥ താഴത്തെട്ടില്‍ എത്തിക്കുന്നതിനാണ് വിശാല നേതൃയോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ എല്ലാ യൂണിയന്‍ പ്രസിഡന്‍റുമാരും വെസ്പ്രസിഡന്‍റുമാരും മറ്റ് ഭാരവാഹികളും പങ്കെടുക്കും. കേസിന്‍്റെ സത്യാവസ്ഥ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ ഉദേശിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വന്തം ഖ്യാതിക്കും പേരിനും വേണ്ടിയാണ് വി.എസ് തനിക്കെതിരെ കേസ് കൊടുത്തതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പിന്നാക്ക ക്ഷേമ വകുപ്പില്‍ നിന്നും ലഭിച്ച തുക തിരിച്ചടച്ചതാണെന്നും രണ്ടുകോടിക്ക് താഴെ മാത്രമാണ് ഇനി തിരിച്ചടക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് തീരുമാനിച്ചിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി വേണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അംഗീകരിച്ചു. നിയമോപദേശം ലഭിച്ചാല്‍ ഉടനെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.