ബജറ്റിൽ വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ പദ്ധതിക്കായി 1000 കോടി രൂപ ബജറ്റിൽ വകയിരുത്തി. എയ്ഡഡ് അടക്കം എല്ലാ സർക്കാർ സ്കൂളുകളിലെയും എട്ടാം ക്ലാസു വരെയുളള വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നൽകും.
ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി രൂപ അനുവദിച്ചു. അഞ്ച് വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍. കെട്ടിട്ട നിര്‍മ്മാണചുമതല സര്‍ക്കാര്‍ വഹിക്കും മറ്റു ചിലവുകള്‍ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം. വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു.

ഭിന്നശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ അനുവദിച്ചു. യൂണിഫോമിന് അഞ്ഞൂറു രൂപയും യാത്രചിലവിന് ആയിരം രൂപയും അനുവദിച്ചു. കേരളസര്‍വകലാശാല 25 കോടി കാലിക്കറ്റ് എംജി കണ്ണൂര്‍ 24 കോടി, മലയാളം സര്‍വകലാശാല 7 കോടി രൂപ എന്നിങ്ങനെ വിലയിരുത്തി.

ഗവ.ആര്‍ട്‌സ് കോളേജുകളും എന്‍ഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ അനുവദിച്ചു; രണ്ട് വര്‍ഷത്തിനകം ഇവയുടെ നവീകരണം പൂര്‍ത്തിയാക്കും. കേരളത്തെ അറിവിന്‍റെ കേന്ദ്രമാക്കും. സംസ്ഥാനത്തെ 52 ആർട്സ്, സയൻസ് കോളജുകളുടെ നിലവാരം ഉയർത്താൻ 500 കോടി രൂപ. പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി. 10 ഐഐടികള്‍ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ 50 കോടി രൂപ വയകിയരുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.