നെല്ല് സംഭരണത്തിന് 385 കോടി രൂപ

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ 2008ലെ മാതൃകയിൽ പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് ബജറ്റിൽ പറയുന്നു.

ബജറ്റത്തിൽ നിന്ന്

  • മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ
  • പെൻഷൻ ബാങ്ക് വഴിയാക്കും
  • കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും
  • എല്ലാ ക്ഷേമ പെൻഷനുകളും 1000 രൂപയാക്കി ഉയർത്തും
  • ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും.
  • തൊഴിലുറപ്പുകാർക്ക് സൗജന്യ റേഷൻ
  • മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നവീകരണത്തിന് 100 കോടി
  • പട്ടികവർഗക്കാർക്ക് വീടുനിർമാണം -450 കോടി
  • ഇതര സംസ്ഥാന തൊഴിലാളികൾക്കായി നിയമനിർമാണം
  • 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
  • ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി
  • ഭിന്നലിംഗക്കാര്‍ക്ക് 68 കോടി രൂപയുടെ സഹായം
  • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 10 കോടി രൂപ അനുവദിക്കും
  • കോക്ലിയര്‍ ഇംപ്ലാന്‍റേഷന് പത്ത് കോടി രൂപ
  • അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്
  • പാതിവഴിയില്‍ മുടങ്ങിയ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായം
  • വീടില്ലാത്തവരുടെ പട്ടിക തയാറാക്കും എല്ലാ വീടുകളിലും വെള്ളവും വെളിച്ചവും കക്കൂസും
  • ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി നല്‍കും.
  • റേഷന്‍ കട നവീകരിക്കാന്‍ കെഎസ്എഫ്ഇ വഴി പലിശരഹിത വായ്‍പ
  • മോട്ടോര്‍ വാഹന നികുതിയുടെ നിശ്ചിത ശതമാനം പുതിയ ധനകാര്യ സ്ഥാപനത്തിന്
  • കേരള അടിസ്ഥാന വികസന ബോര്‍ഡിനെ ധനകാര്യ സ്ഥാപനമാക്കും
  • കാര്‍ഷിക മേഖലക്ക് 600 കോടി രൂപ വകയിരുത്തി
  • ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി
  • നെല്‍കൃഷി സബ്സിഡി വര്‍ധിപ്പിച്ചു
  • നെല്ല് സംഭരണത്തിന് 385 കോടി രൂപ വകയിരുത്തി
  • ദേശീയപാത, വിമാനത്താവളം, ഗെയില്‍പൈപ്പ് ലൈന്‍ എന്നിവക്ക് ഭൂമിയേറ്റെടുക്കും
  • പലിശരഹിത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കും
  • ഭൂമിയേറ്റെടുക്കലിലെ പ്രതിസന്ധികള്‍ തരണം ചെയ്യും
  • ഭൂമി ഏറ്റെടുക്കലിന്‍റെ മുഴുവന്‍ കുടിശികയും ഉടന്‍ കൊടുത്തു തീര്‍ക്കും.
  • റോഡുകള്‍ക്കും മറ്റും സ്ഥലമെടുക്കാന്‍ 8000 കോടി.
  • മൃഗസംരക്ഷണത്തിനും ക്ഷീര വികസത്തിനും 350 കോടി
  • തരിശിടുന്ന കൃഷിഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ സംഘകൃഷിക്ക് നല്‍കണം
  • പച്ചക്കറി മേഖലക്ക് 100 കോടി
  • കാലിത്തീറ്റ സബ്സിഡി 20 കോടിയായി വര്‍ധിപ്പിച്ചു
  • മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി
  • കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു
  • തീരദേശ സംരക്ഷണ പരിപാടികള്‍ പുന:പരിശോധിക്കും
  • കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ 10 ലക്ഷം ധനസഹായം
  • പൊതുമേഖലയില്‍ മരുന്നു കമ്പനി
  • പുലിമുട്ട് നിര്‍മ്മാണത്തിന് 300 കോടി
  • അര്‍ത്തുള്ളി, താനൂര്‍, കൊയിലാണ്ടി, തലശ്ശേരി തുറമുഖങ്ങളുടെ വികസനത്തിന് 5 കോടി
  • കയര്‍മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കും
  • കയര്‍മേഖലക്ക് വകയിരുത്തിയത് 262 കോടി
  • പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും - 235 കോടി രൂപ
  • ഖാദിവികസനത്തിന് പത്ത് കോടി
  • കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ക്ഷേമനിധികളും ഈ വര്‍ഷം തന്നെ നടപ്പാക്കും
  • ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് സൗജന്യ യൂണിഫോം
  • വിഴിഞ്ഞത്ത് വീട് നഷ്ടപ്പെടുന്നവരുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
  • കണ്ണൂര്‍ ദിനേശ് സഹകരണസംഘത്തിന് 9 കോടി രൂപ
  • കയര്‍ വില സ്ഥിരതാ ഫണ്ട് 100 കോടിയാക്കി
  • ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും -ആയിരം കോടി
  • കെട്ടിട്ട നിര്‍മാണ ചുമതല സര്‍ക്കാറും മറ്റു ചിലവുകള്‍ സന്നദ്ധ സംഘടനകളും വ്യക്തികളും വഹിക്കണം
  • 5 വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍
  • ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാന മന്ദിരം പണിയാന്‍ 20 കോടി
  • ഭിന്നശേഷിക്കാരായ 50000തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ, യൂണിഫോമിന് 500 രൂപ, യാത്രചിലവിന് 1000 രൂപ
  • കേരള സര്‍വകലാശാലക്ക് 25 കോടി കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകൾക്ക് 24 കോടി
  • മലയാളം സര്‍വകലാശാലക്ക് 7 കോടി
  • ഗവ. ആര്‍ട്‌സ് കോളജുകളും എന്‍ഞ്ചിനീയറിങ് കോളജുകളും നവീകരിക്കാന്‍ 250 കോടി രൂപ
  • നവീകരണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
  • വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു
  • പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി
  • 10 ഐ.ടി.ഐകള്‍ അന്തര്‍ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി
  • മെഡി. കോളജുകള്‍, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി
  • കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി
  • തലശ്ശേരിയില്‍ വനിതകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കും
  •  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.