ചരക്ക് വാഹനങ്ങള്‍ക്ക് വിലകൂടും

തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ നികുതി ബജറ്റില്‍ 10 ശതമാനം കൂട്ടി. ഇതോടെ ചരക്ക് വാഹനങ്ങള്‍ക്ക് വിലകൂടും. ടൂറിസ്റ്റ് ബസുകളുടെ നികുതിയും പരിഷ്‌കരിച്ചു. സീറ്റ് അടിസ്ഥാനത്തില്‍ നികുതി പിരിക്കുന്നതിന് പകരം വാഹനത്തിന്‍റെ ചതുരശ്രമീറ്റര്‍ കണക്കിലായിരിക്കും ഇനി നികുതി പിരിക്കുക. അന്തര്‍സംസ്ഥാന സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് ഈ നികുതി വര്‍ധന ബാധിക്കും. 

പ്രത്യേക രൂപകല്‍പന ചെയ്ത വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്തും. ടിപ്പര്‍ ലോറികളുടെ നികുതിയും കൂട്ടി.

പഴയവാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും എന്നിങ്ങനെ രണ്ട് വിഭാഗമാക്കി തിരിച്ചാണ് നികുതി ഏര്‍പ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.