ചലച്ചിത്രമേളക്ക് സ്ഥിരംവേദി: 50 കോടി നീക്കിവെച്ചു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് സ്ഥിരംവേദി നിര്‍മിക്കുന്നതിനായി 50 കോടി പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് നീക്കിവെച്ചു. സാഹിത്യ അക്കാദമി, സംഗീത-നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി എന്നിവക്ക് 18 കോടി വകയിരുത്തി. ഓരോസ്ഥാപനത്തിനുമുള്ള അടങ്കല്‍ 50 ശതമാനം വര്‍ധിപ്പിച്ച് 27 കോടിയായി ഉയര്‍ത്തും. സാഹിത്യ അക്കാദമിക്ക് മലയാളം ഡിജിറ്റല്‍ റിസോഴ്സ് സെന്‍ററും സംസ്ഥാന ഡിജിറ്റലൈസേഷന്‍ ഹബ്ബും സ്ഥാപിക്കുന്നതിന് രണ്ട് കോടി വകയിരുത്തി.

 പ്രത്യേക ധനസഹായം അനുവദിച്ച വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍: വൈക്കം സത്യഗ്രഹ ചരിത്രമ്യൂസിയം -50 ലക്ഷം, എം.ഡി. രാമനാഥന്‍ സ്മാരകം കണ്ണമ്പ്ര -50 ലക്ഷം, കലാഭവന്‍ മണി സ്മാരകം ചാലക്കുടി -50 ലക്ഷം, പുന്നപ്ര-വയലാര്‍ സ്മാരകം വലിയചുടുകാട് -50 ലക്ഷം, കയ്യൂര്‍ സ്മാരകം -50 ലക്ഷം, പണ്ഡിറ്റ് കറുപ്പന്‍ മെമ്മോറിയല്‍ ചെറായി -50 ലക്ഷം, സഹോദരന്‍ മെമ്മോറിയല്‍ ചെറായി -25 ലക്ഷം, ഭരത് മുരളി ഡ്രാമ അക്കാദമി കുടവട്ടൂര്‍ -50 ലക്ഷം, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ -50 ലക്ഷം, കോസ്റ്റല്‍ ഫോക് അക്കാദമി പള്ളിത്തോട് കൃപാസനം -50 ലക്ഷം, മാടായി കാവിലെ ക്ഷേത്രകലാ അക്കാദമി -50 ലക്ഷം, ചെമ്പഴന്തി ഗുരുകുലം -50 ലക്ഷം, വയനാട് ഗോത്രഭാഷ കലാ പഠനകേന്ദ്രം -50 ലക്ഷം, പൂരക്കളി അക്കാദമി പയ്യന്നൂര്‍ -25 ലക്ഷം, ഫോക്ലോര്‍ വില്ളേജ് കൊടക്കാട് -25 ലക്ഷം, കുഞ്ഞിമംഗലം മുഷേരി കാവ് -25 ലക്ഷം, കിളിമാനൂര്‍ ചിത്രകല ഇന്‍സ്റ്റിറ്റ്യൂട്ട് -25 ലക്ഷം, ഇരയിമ്മന്‍തമ്പി മെമ്മോറിയല്‍ തണ്ണീര്‍മുക്കം -25 ലക്ഷം, മൂലൂര്‍ മെമ്മോറിയല്‍ ഇലവുംതിട്ട -25 ലക്ഷം, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ മെമ്മോറിയല്‍ കേരളശ്ശേരി -25 ലക്ഷം, എ.എസ്.എന്‍ നമ്പീശന്‍ കലാകേന്ദ്രം -25 ലക്ഷം, ഗാന്ധി മ്യൂസിയം ആന്‍ഡ് ലൈബ്രറി തൈക്കാട് -25 ലക്ഷം, എ.ആര്‍ ആന്‍ഡ് നരേന്ദ്രപ്രസാദ് മെമ്മോറിയല്‍ മാവേലിക്കര -25 ലക്ഷം, വയല വാസുദേവന്‍പിള്ള സ്മാരകം ചടയമംഗലം -25 ലക്ഷം, മലയിന്‍കീഴ് മാധവകവി സംസ്കൃതി കേന്ദ്രം -25 ലക്ഷം, കുഞ്ഞുണ്ണി മാഷ് സ്മാരകം നാട്ടിക -25 ലക്ഷം, കുമാരനാശാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ചര്‍ തോന്നയ്ക്കല്‍ -25 ലക്ഷം, സെന്‍റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്‍റ് സ്റ്റഡീസ് കൊച്ചി -25 ലക്ഷം, ചെമ്പകശ്ശേരി വിശ്വന്‍ മെമ്മോറിയല്‍ കൊല്ലംകോട് -25 ലക്ഷം, കരിന്തണ്ടന്‍ സ്മാരകം വയനാട് -25 ലക്ഷം, അയ്യപ്പപ്പണിക്കര്‍ സൗത് ഇന്ത്യന്‍ പൊയറ്റ്ട്രി ഫെസ്റ്റിവെല്‍ -20 ലക്ഷം, രാവുണ്ണി മെമ്മോറിയല്‍ -20 ലക്ഷം, പബ്ളിഷിങ് നെക്സ്റ്റ് കോണ്‍ഫറന്‍സ് കൊച്ചി -10 ലക്ഷം, അജു ഫൗണ്ടേഷന്‍ മൂവാറ്റുപുഴ -10 ലക്ഷം, രാഘവന്‍ മാസ്റ്ററുടെ പ്രതിമ തലശ്ശേരി -10 ലക്ഷം, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരം -10 ലക്ഷം, ഓയൂര്‍ കൊച്ചുപിള്ള ആശാന്‍ കലാകേന്ദ്രം - അഞ്ച് ലക്ഷം.

വിവിധ സ്ഥാപനങ്ങള്‍ക്ക് ആവര്‍ത്തന ഗ്രാന്‍റും അനുവദിച്ചു. വക്കം മൗലവി ഫൗണ്ടേഷന്‍െറയും സ്വദേശാഭിമാനി മാധ്യമ പഠനകേന്ദ്രത്തിന്‍െറയും വാര്‍ഷിക ഗ്രാന്‍റ് 15 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി. തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന് വാര്‍ഷിക ഗ്രാന്‍റ് 30 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. പൂജപ്പുര സി. അച്യുതമേനോന്‍ സ്റ്റഡി സെന്‍റര്‍ ആന്‍ഡ് ലൈബ്രറിക്ക് 10 ലക്ഷം രൂപ ആവര്‍ത്തന ഗ്രാന്‍റ്,  വെഞ്ഞാറമൂട് രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയറ്ററിന് ആവര്‍ത്തന ഗ്രാന്‍റ് 10 ലക്ഷം രൂപ,  മഹാകവി ഉള്ളൂര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അഞ്ച് ലക്ഷം എന്നിവ അനുവദിച്ചു. ഉണ്ണായിവാര്യര്‍ കലാനിലയത്തിന്‍െറ ആവര്‍ത്തന ഗ്രാന്‍റ് 25 ലക്ഷത്തില്‍നിന്ന് 50 ലക്ഷമായും തൃപ്പൂണ്ണിത്തുറ കഥകളി കേന്ദ്രത്തിന്‍െറ വാര്‍ഷിക ഗ്രാന്‍റ് 50,000 രൂപയായും ഉയര്‍ത്തി. തിരുവനന്തപുരം ‘അഭയ’ക്ക് വാര്‍ഷിക ഗ്രാന്‍റായി 15 ലക്ഷം രൂപയും അനുവദിച്ചു.


1300 ഒന്നാം ഗ്രേഡ് ലൈബ്രറികള്‍ക്ക് സൗജന്യ വൈ-ഫൈ
തിരുവനന്തപുരം: 1300 ഒന്നാംഗ്രേഡ് ലൈബ്രറികള്‍ക്ക് സൗജന്യ വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തും. ഒന്നാംഗ്രേഡ് ലൈബ്രറികള്‍ക്ക് ഇന്‍റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടറും എല്‍.സി.ഡി പ്രൊജക്ടറും ലഭ്യമാക്കാന്‍ 10 കോടി രൂപ വകയിരുത്തി. ലൈബ്രറികള്‍ക്കുള്ള ഗ്രാന്‍റ് 50 ശതമാനം ഉയര്‍ത്തി 33 കോടി രൂപയാക്കും. ലൈബ്രറി കൗണ്‍സിലിന് കുടിശ്ശികയായി നല്‍കാനുള്ള നാല് കോടി രൂപയും പ്രത്യേകം അനുവദിക്കും.ശിവഗിരിയില്‍ ജാതിയില്ല വിളംബരം ശതാബ്ദി മ്യൂസിയം സ്ഥാപിക്കാന്‍ അഞ്ച് കോടി രൂപ വകയിരുത്തി. കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ രണ്ട് കോടി രൂപ നീക്കിവെച്ചു. ഈ വര്‍ഷം ലാറി ബേക്കറുടെ ജന്മശതാബ്ദിയാണ്. ദര്‍ശനവും നിര്‍മാണശൈലിയും നിലനിര്‍ത്താന്‍ ലാറി ബേക്കര്‍ സെന്‍ററിന് രണ്ട് കോടി രൂപ വകയിരുത്തി.
കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാരുടെ സ്മാരകമ്യൂസിയത്തിന് ഒരുകോടി രൂപ വകയിരുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.