ബജറ്റ് പ്രസംഗം: ഉമ്മന്‍ ചാണ്ടിയെ പിന്തള്ളി തോമസ് ഐസക്

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിന്‍െറ ദൈര്‍ഘ്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിന്തള്ളി ഡോ. ടി.എം. തോമസ് ഐസക് റെക്കോഡിട്ടു. 14ാം നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ 2.57 മണിക്കൂര്‍ നീണ്ട ബജറ്റ്പ്രസംഗമാണ് ഐസക് നടത്തിയത്. 2016 ഫെബ്രുവരിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2.54 മണിക്കൂര്‍ നീണ്ട ബജറ്റ്പ്രസംഗം അവതരിപ്പിച്ചതായിരുന്നു മുമ്പുള്ള റെക്കോഡ്.

ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു അന്ന് ധനവകുപ്പിന്‍െറ ചുമതലയുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. ആറാമത്തെ ബജറ്റാണ് തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിച്ചത്. ചില പട്ടികകള്‍ ഒഴിവാക്കിയും പ്രസക്തമല്ലാത്ത ഭാഗങ്ങള്‍ പരാമര്‍ശിക്കാതെയുമായിരുന്നു 116 പേജുള്ള ബജറ്റ് വായിച്ചുതീര്‍ത്തത്. പ്രസംഗം കൃത്യസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം ഇടക്കിടെ സമയം നോക്കുകയും ചെയ്തു. റെക്കോഡ് പ്രസംഗം പൂര്‍ത്തിയാക്കുന്നതിനിടെ രണ്ടുവട്ടം ഐസക് വെള്ളംകുടിച്ചു.

2006ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഐസക് ആ സര്‍ക്കാറിന്‍െറ കാലത്ത് അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നു. പിണറായി മന്ത്രിസഭയിലെ ഐസക്കിന്‍െറ കന്നിബജറ്റ് അവതരണം വീക്ഷിക്കാന്‍ മാതാവ് സാറാമ്മയും സഹോദരി ജെന്നിയും ഡി.വി ഗാലറിയിലത്തെിയിരുന്നു. 2014 മാര്‍ച്ചില്‍ 2.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗം വായിച്ച കെ.എം. മാണിയാണ് ഉമ്മന്‍ ചാണ്ടിക്ക് തൊട്ടുപിന്നിലുള്ളത്.

ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗവും അദ്ദേഹത്തിന്‍േറതാണ്. 2015ല്‍, ബാര്‍ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിനിടെ മാണിക്ക് 10 മിനിറ്റിനകം ബജറ്റ് പ്രസംഗം അവസാനിപ്പിക്കേണ്ടിവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.