തിരുവനന്തപുരം: കശുവണ്ടി തൊഴിലാളി വ്യവസായ സഹകരണ സംഘം (കാപെക്‌സ്) എം.ഡി ആര്‍. ജയചന്ദ്രനെ തൽസ്ഥാനത്ത് നിന്ന് നീക്കി. അഴിമതി ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് എം.ഡിയെ മാറ്റിയത്. കാപെക്‌സ് പുതിയ എം.ഡിയായി ആര്‍. രാജേഷിനെ നിയമിച്ചു. നിലവില്‍ ഓട്ടോകാസ്റ്റ് എം.ഡിയാണ് രാജേഷ്.
മാനദണ്ഡങ്ങള്‍ മറികടന്ന് കശുവണ്ടി വാങ്ങിയതിന്‍റെ പേരിലാണ് കാപെക്‌സ് എം.ഡിക്കെതിരെ അഴിമതി ആരോപണം ഉയർന്നത്. ജെ.എം.ജെ എന്ന കമ്പനിക്ക് അനധികൃതമായി ടെണ്ടര്‍ അനുവദിച്ചുവെന്നാണ് പരാതി. ഇതുകൂടാതെ ഗുണനിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയത് വഴി കാപെക്‌സിന് കോടികളുടെ നഷ്ടം വരുത്തിവെച്ചെന്ന മറ്റൊരു കേസും ആര്‍. ജയചന്ദ്രനെതിരെ നിലവിലുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കാപെക്‌സിന് 100 കോടിയോളം രൂപയുടെ നഷ്ടം വരുത്തിവെച്ചു എന്ന ആരോപണമാണ് എം.ഡി നേരിടുന്നത്. സംസ്‌കരിച്ച കശുവണ്ടി കയറ്റുമതി ചെയ്യുന്നതിന് പകരം നഷ്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്കു വിറ്റുവെന്ന മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.