തിരുവനന്തപുരം: ജിഷ വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യപ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുന്‍ അന്വേഷണ സംഘം കണ്ടത്തെിയതില്‍ കൂടുതലായി എന്താണ് പുതിയസംഘം കണ്ടത്തെിയത്. മുന്‍ അന്വേഷണസംഘം കണ്ടത്തെിയ ചെരിപ്പ്, കത്തി, ഡി.എന്‍.എ ടെസ്റ്റ് എന്നീ തെളിവുകളിലൂടെ തന്നെയാണ് പ്രതിയെ പിടികൂടിയിട്ടുള്ളത്. പൊലീസ് ബോധമില്ലാതെ പെരുമാറിയെന്ന മുഖ്യമന്ത്രിയുടെ അപവാദവും തെറ്റാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
ജിഷവധത്തില്‍ പൊലീസ് ഏതുതെളിവുകളാണ് നശിപ്പിച്ചത്. തെളിവുകളൊന്നും മറച്ചുവെച്ചതായി തോന്നിയിട്ടില്ല. ജിഷയുടെ സഹോദരി ദീപ, അമ്മയുടെ സഹോദരന്‍ എന്നിവര്‍ രേഖാമൂലം ആവശ്യപ്പെട്ടതു പ്രകാരമാണ് മൃതശരീരം ദഹിപ്പിച്ചതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.