തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

കൊല്ലം: ശക്തികുളങ്ങരയില്‍ മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി.
ഒന്നര മണിക്കൂറോളം കടലില്‍ കിടന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി. നീണ്ടകര പുത്തന്‍തുറ കടകപ്പാട്ട് ഡാലിയ ഭവനില്‍ ചന്ദ്രബാലന്‍െറയും അരുന്ധതിയുടെയും മകന്‍ ഡാനിമോന്‍ (38), പുത്തന്‍തുറ കരിത്തുറ ജോസഫ് ഡെയിലില്‍ വാടകക്ക് താമസിക്കുന്ന ക്രിസ്റ്റഫര്‍ (58) എന്നിവരാണ് മരിച്ചത്. നീണ്ടകര പുത്തന്‍തുറ സ്വദേശി ബാബു, അസം സ്വദേശി സീനുദാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴോടെ ശക്തികുളങ്ങര സെന്‍റ് ജോണ്‍ ഡി. ബ്രിട്ടോ പള്ളിക്കുസമീപമായിരുന്നു സംഭവം. നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ വലിയ വള്ളത്തില്‍നിന്ന് ശേഖരിച്ച മത്സ്യങ്ങളുമായി തിരികെ ഹാര്‍ബറിലേക്ക് വരുകയായിരുന്ന ‘ഉണ്ണിക്കുട്ടന്‍’ എന്ന കാരിയര്‍ വള്ളമാണ് തിരയില്‍പ്പെട്ടത്. മറിഞ്ഞ വള്ളത്തിലെ നാലുപേരും ഒന്നര മണിക്കൂറോളം വള്ളത്തില്‍ പിടിച്ചുകിടക്കുകയായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. വള്ളം കരയിലേക്ക് അടുക്കുന്നതിനിടെ ഇവര്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈസമയം കരയിലുണ്ടായിരുന്ന ശക്തികുളങ്ങര സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളാണ് ശക്തമായ തിരമാലകള്‍ വകവെക്കാതെ കടലില്‍പെട്ടവരെ കരയ്ക്കത്തെിച്ചത്.  നാലുപേരെയും ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.
മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായത് രക്ഷാപ്രവര്‍ത്തനം വൈകിയതിനാലാണെന്നാരോപിച്ച് ശക്തികുളങ്ങരയിലും ജില്ലാ ആശുപത്രിയിലും തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തത്തെി. മൃതദേഹവുമായി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും മേയര്‍ അഡ്വ. വി. രാജേന്ദ്രബാബുവും മുന്‍ എം.എല്‍.എ പി.കെ. ഗുരുദാസനും സ്ഥലത്തത്തെി മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പ്രതിഷേധത്തിന് അയവുവന്നത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സിന്ധുവാണ് ഡാനിമോന്‍െറ ഭാര്യ. മകള്‍: ദിയ. സഹോദരി: ഡാലിയ.
ആനറ്റ് ആണ് ക്രിസ്റ്റഫറിന്‍െറ ഭാര്യ. മക്കള്‍: ജസീന്ത, ജാക്വിലിന്‍, ജോസഫ്. മരുമക്കള്‍: ഇമ്മാനുവല്‍, സന്തോഷ്, ബിന്ദു.
കോസ്റ്റല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ക്രിസ്റ്റഫറിന്‍െറ മൃതദേഹം സംസ്കരിച്ചു. ഡാനിമോന്‍െറ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.