നിര്‍ഭയയില്‍നിന്ന് നീതുവത്തെി;  അമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചതിനത്തെുടര്‍ന്ന് ഭര്‍ത്താവ് പോക്സോ നിയമ പ്രകാരം ജയിലിലായതോടെ  നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ട ആദിവാസി യുവതി നീതു അമ്മയെ അവസാനമായി ഒരു നോക്കു കാണാനായി എത്തി. ചൊവ്വാഴ്ച വൈകീട്ടാണ് നീതുവിന്‍െറ അമ്മ ബിന്ദു(36) തൈറോയിഡ് രോഗത്തത്തെുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയില്‍ മരിച്ചത്. മാനസികാസ്വാസ്ഥ്യങ്ങളുമുണ്ടായിരുന്ന ഇവര്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. അമ്മയുടെ മരണത്തത്തെുടര്‍ന്ന് നീതുവിനെ മൂന്നു ദിവസത്തേക്കാണ് നിര്‍ഭയയില്‍നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ചത്. 

കഴിഞ്ഞ ഒക്ടോബറിലാണ് നീതുവിന്‍െറയും ശിവദാസന്‍െറയും വിവാഹം നടന്നത്. പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചതിനത്തെുടര്‍ന്ന് പോക്സോ നിയമ പ്രകാരം നീതുവിന്‍െറ ഭര്‍ത്താവിനെ ജയിലിലടക്കുകയും നീതുവിനെ കണിയാമ്പറ്റ നിര്‍ഭയ കേന്ദ്രത്തിലാക്കുകയുമാണ് ചെയ്തത്. സാമുദായിക ആചാര പ്രകാരമാണ് പണിയ വിഭാഗത്തില്‍ പെടുന്ന ഇവരുടെ വിവാഹം നടത്തിയത്. ബാലവിവാഹമാണ് നടന്നതെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനത്തെുടര്‍ന്ന് ശിവദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. നീതുവിനെ നോക്കാന്‍ ആളില്ളെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സി.ഡബ്ള്യു.സി ഇടപെട്ടാണ് നിര്‍ഭയ കേന്ദ്രത്തിലാക്കിയത്. ശിവദാസന്‍ തിരുവണ്ണൂര്‍ കോളനിയിലും നീതു ചെറുകുന്ന് കോളനിയിലുമാണ് താമസിക്കുന്നത്. രണ്ടു മാസം ജയില്‍വാസം അനുഭവിച്ചശേഷം ശിവദാസന്‍ ജാമ്യത്തിലിറങ്ങി. ഇപ്പോള്‍ കോളനിയിലുണ്ടെങ്കിലും കേസുള്ളതിനാല്‍ നീതുവിനെ കാണാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നീതുവിന്‍െറ അനുജന്‍ നിഖില്‍ മീനങ്ങാടി സ്കൂളില്‍ 10ാം ക്ളാസിലാണ് പഠിക്കുന്നത്. മുരളിയാണ് നീതുവിന്‍െറ പിതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.