കൊച്ചി: ഈടുനല്‍കിയ വസ്തുവില്‍നിന്ന് വായ്പാ കുടിശ്ശിക ഈടാക്കാനാവശ്യമായ ഭൂമി മാത്രം ബാങ്കുകള്‍ ജപ്തി ചെയ്താല്‍ മതിയെന്ന് ഹൈകോടതി. വായ്പയെടുത്തതിന്‍െറ പതിന്മടങ്ങ് മൂല്യം വരുന്ന മൊത്തം വസ്തു ജപ്തി ചെയ്ത് ലേലം ചെയ്യേണ്ട ആവശ്യമില്ളെന്ന് ജസ്റ്റിസ് എ.എം. ഷെഫീഖ് വ്യക്തമാക്കി.
ബാങ്ക് വായ്പക്കായി താന്‍ ഈട് നല്‍കിയ മുഴുവന്‍ ഭൂമിയും ജപ്തി ചെയ്യുന്നതിനെതിരെ തൃശൂര്‍ തലപ്പിള്ളി ചൂണ്ടല്‍ സ്വദേശി വാസു നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കുന്നംകുളം സഹകരണ ബാങ്കിന്‍െറ സായാഹ്ന ശാഖയില്‍നിന്ന് വായ്പയെടുത്തപ്പോള്‍ തുകയുടെ പലമടങ്ങ് മൂല്യം വരുന്ന വീടിരിക്കുന്ന സ്ഥലമാണ് ഹരജിക്കാരന്‍ ഈട് നല്‍കിയത്.
കുടിശ്ശിക വന്നതോടെ ഈടുവസ്തു മുഴുവന്‍ ജപ്തി ചെയ്ത് കടം ഈടാക്കാന്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് ബാങ്ക് അനുമതി വാങ്ങി. ഇതിനെതിരെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. പണയത്തുക പലിശയടക്കം ഈടാക്കാന്‍ ഈടുവസ്തുവിന്‍െറ ഒരുഭാഗം മാത്രം ജപ്തി ചെയ്ത് ലേലത്തില്‍വെച്ചാല്‍ മതിയാകുമെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. കോടതി ഇക്കാര്യം പരിശോധിക്കാന്‍ അഭിഭാഷക കമീഷനെ ചുമതലപ്പെടുത്തി. വീടിരിക്കുന്ന ഭാഗം ഒഴിവാക്കി റോഡിനോട് ചേര്‍ന്ന 9.1 സെന്‍റ് മാത്രം ജപ്തി ചെയ്താലും തുക തിരിച്ചുപിടിക്കാനാവുമെന്നായിരുന്നു കമീഷന്‍െറ റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.