കോഴിക്കോട്: കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശവുമായി കെ.മുരളീധരൻ എം.എൽ.എ. കോൺഗ്രസ് പാർട്ടി കരകയറുന്ന ലക്ഷണമില്ലെന്നും വലിയ പരിക്കാണ് പാർട്ടിക്ക് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വലിയ ശസ്ത്രക്രിയ ആവശ്യമാണ്. പാർട്ടിക്ക് സമരം നടത്താനുള്ള ശേഷി നഷ്ടപ്പെട്ടു. നിയമസഭയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ പറ്റുന്നില്ല. മുതിർന്ന നേതാക്കൾ പോലും സമരം നടത്താൻ മുന്നോട്ട് വരുന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
തെൻറ മണ്ഡലത്തിൽ പൈസ കൊടുത്തിട്ട് പോലും പ്രചരണത്തിനിറങ്ങാൻ ആളെ കിട്ടിയില്ല. പാർട്ടി നേതൃത്വത്തിന് പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അതിന് തയ്യാറല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചത് ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ട് മാത്രമാണ്. നേതൃത്വത്തിന് ആശങ്ക സ്വന്തം കാര്യത്തിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട സാമുദായിക വോട്ടുകൾ നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പാർട്ടി ഗൗരവമായി എടുത്തില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവും മുൻ മേയറുമായ പി.ടി മധുസൂദനൻ കുറുപ്പിെൻറ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.