കൊല്ലം: തോട്ടണ്ടി വാങ്ങാനുള്ള എട്ടാമത്തെ ടെന്‍ഡറും ഉറപ്പിക്കാനാവില്ളെന്ന് വന്നതോടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തിങ്കളാഴ്ച യോഗം ചേരും. ശനിയാഴ്ച ഗിനിബസൗവില്‍നിന്ന് തോട്ടണ്ടി വാങ്ങാനുള്ള ഇ-ടെന്‍ഡര്‍ തുറന്നെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ ഒറ്റ ടെന്‍ഡറാണ് ലഭിച്ചത്.
ഒറ്റ ടെന്‍ഡറായതിനാല്‍ കരാര്‍ ഉറപ്പിക്കാനാവില്ല. ഇതോടെ അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തോട്ടണ്ടി എത്തിക്കാനുള്ള ശ്രമങ്ങള്‍ അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ 11ന് തുറന്ന ഐവറികോസ്റ്റില്‍ നിന്നുള്ള തോട്ടണ്ടി വാങ്ങാനുള്ള ടെന്‍ഡറും ഉറപ്പിച്ചിട്ടില്ല. ഒറ്റ ടെന്‍ഡര്‍ മാത്രമായതിനാലാണ് ഇതിലും തീരുമാനമെടുക്കാന്‍ കഴിയാത്തത്. ഐവറികോസ്റ്റില്‍നിന്ന് തോട്ടണ്ടി വാങ്ങാനുള്ള ഒറ്റ ടെന്‍ഡര്‍ അംഗീകരിക്കുകയോ ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ തീരുമാനിക്കുകയോ മാത്രമാണ് പ്രതിസന്ധി പരിഹരിക്കാന്‍ കോര്‍പറേഷന് മുന്നിലുള്ള വഴി.
സര്‍ക്കാര്‍ നിലപാടറിഞ്ഞശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നേരത്തേ ഒറ്റ ടെന്‍ഡറും ലോക്കല്‍ പര്‍ച്ചേസും നടത്തിയതിന് വിജിലന്‍സ്, സി.ബി.ഐ അന്വേഷണങ്ങള്‍ കോര്‍പറേഷന്‍ നേരിടുന്നുണ്ട്. ഒറ്റ ടെന്‍ഡര്‍ സ്വീകരിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍െറ വിലക്കുമുണ്ട്. എന്നാല്‍, മൂന്നുതവണ ടെന്‍ഡര്‍ വിളിച്ചിട്ടും ഉറപ്പിക്കാനായില്ളെങ്കില്‍ നാലാമത്തെ ഒറ്റ ടെന്‍ഡര്‍ സ്വീകരിക്കാമെന്നാണ് ചട്ടം. ഇക്കാര്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. ഓണത്തിനുമുമ്പ് ഫാക്ടറികള്‍ തുറക്കുമെന്ന് കശുവണ്ടി വ്യവസായത്തിന്‍െറ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാറില്‍നിന്ന് അടിയന്തര ഇടപെടല്‍ പ്രശ്നത്തിലുണ്ടാകുമെന്നാണ് കോര്‍പറേഷന്‍ മാനേജ്മെന്‍റും തൊഴിലാളി യൂനിയനുകളും പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.