തൃശൂര്‍: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരനെ മാറ്റണമെന്ന് എ.ഐ.എസ്.എഫ് തൃശൂര്‍ ജില്ലാ ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരനാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെതിരെ രംഗത്തത്തെിയത്. മുഖ്യമന്ത്രിക്ക് നിയമം ഉപദേശിക്കുന്നയാള്‍ തന്നെ അഴിമതിക്കാര്‍ക്കും നിയമം ഉപദേശിക്കുന്നത് ശരിയായ രീതിയല്ല എന്ന് ശുഭേഷ് ചൂണ്ടിക്കാട്ടി. അഴിമതിമുക്ത, ജനക്ഷേമ സര്‍ക്കാറിനെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ആര്‍ക്കുവേണ്ടിയും ഏതുകേസിലും പോകുന്നതുകൊണ്ട് കുഴപ്പമില്ളെന്നത് ശരിയായ മറുപടിയല്ളെന്നും ദാമോദരനെ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും, അല്ളെങ്കില്‍ എ.ഐ.എസ്.എഫ് ഇക്കാര്യത്തില്‍ സമരം ചെയ്യുമെന്നും ശുഭേഷ് പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വല്‍സരാജ് അടക്കമുള്ള നേതാക്കള്‍ വേദിയിലുള്ളപ്പോഴായിരുന്നു എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുടെ കടന്ന കൈ. സാന്‍റിയാഗോ മാര്‍ട്ടിനും ക്വാറിക്കാര്‍ക്കും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്‍. ചന്ദ്രശേഖരനുവേണ്ടിയും ദാമോദരന്‍ കോടതിയില്‍ ഹാജരായതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കും ഇടത് ഭരണത്തിനുമെതിരെ രംഗത്തുവരുകയും, അഴിമതിമുക്ത ഭരണത്തിന് തുടക്കത്തില്‍ത്തന്നെ കല്ലുകടിയായെന്ന് ഇടതുമുന്നണിക്കകത്ത് രഹസ്യമായി ആക്ഷേപമുന്നയിക്കുന്നുണ്ടെങ്കിലും പരസ്യമായി ഇതുവരെയും ആരും രംഗത്തത്തെി
യിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.