കോഴിക്കോട്: ഇസ്ലാമിന്‍െറ സമാധാനമുഖത്തെ പൊതുസമൂഹത്തിന് മുന്നില്‍ വികൃതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയില്‍ അവതരിപ്പിക്കാനുള്ള ഫാഷിസ്റ്റ് തന്ത്രങ്ങളെ മുസ്ലിം സമൂഹം തിരിച്ചറിയണമെന്ന് വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ആന്‍റി ടെററിസം അവേക്കനിങ് കാമ്പയിനിന്‍െറ ഭാഗമായി ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് ശരിയെന്ന് തോന്നുന്ന വിശ്വാസം ഉള്‍ക്കൊള്ളാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നിഷേധിക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്. തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയും കഠിനവിരോധത്തിന്‍െറയും മതവിദ്വേഷത്തിന്‍െറയും പുകമറ സൃഷ്ടിച്ച് മതവിശ്വാസങ്ങളെ സംശയത്തിന്‍െറ പരിധിയില്‍ നിര്‍ത്താനുള്ള പദ്ധതിയാണിതെന്നും നേതൃസംഗമം അഭിപ്രായപ്പെട്ടു.
സംഗമം വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കണ്‍വീനര്‍ സി.പി. സലീം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഹംസ മദീനി അധ്യക്ഷതവഹിച്ചു. കോഓഡിനേറ്റര്‍ റഷീദ് കൊടക്കാട്ട്, ഹാരിസ്ബ്നു സലീം, ശമീര്‍ മദീനി, കെ. സജ്ജാദ്, താജുദ്ദീന്‍ സ്വലാഹി, സി. മുഹമ്മദ് റാഫി, ഡോ. കെ മുഹമ്മദ് ശഹീര്‍, ഡോ. മുഹമ്മദ് റഫീഖ്, സ്വാദിഖ്ബ്നു സലീം, കെ. അബ്ദുല്ല ഫാസില്‍, പി.എന്‍. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.