മുംബൈ: അടുത്തവര്‍ഷം മുതല്‍ വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് അത് കൈയില്‍ കിട്ടാന്‍ ഒരുകെട്ട് പേപ്പറുമായി നടക്കേണ്ടിവരില്ല. ഇറക്കുമതിക്കാര്‍ക്ക് നിലവില്‍ അനുമതിക്ക് ആവശ്യമായി വരുന്ന ഒമ്പതുരേഖകളാണ് കസ്റ്റംസ്- എക്സൈസ് കേന്ദ്ര ബോര്‍ഡ് അടുത്തവര്‍ഷം മുതല്‍ ഒറ്റയടിക്ക് ഇലക്ട്രോണിക് രേഖയാക്കി മാറ്റുന്നത്. ഇറക്കുമതിയുടെ നൂലാമാലകള്‍ കുറക്കുന്നതിനായി ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സ്വഫ്റ്റ് എന്നപേരില്‍ ഏകജാലക സംവിധാനം തുടങ്ങിയിരുന്നു.
എന്നിട്ടും ഇറക്കുമതിക്കാര്‍ക്ക് അവര്‍ കൊണ്ടുവരുന്ന സാധനങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടുകളും മറ്റും ഉദ്യോഗസ്ഥരെ കാണിക്കണമായിരുന്നു. 2017മുതല്‍ അതു വേണ്ടിവരില്ളെന്ന് കസ്റ്റംസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ എസ്.കെ. വിമലനാഥന്‍ പറഞ്ഞു. ഈ രേഖകള്‍ സ്കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ മൂന്നു രേഖകളാണ് കാണിക്കേണ്ടത്. മുമ്പ് ഇത് 18 രേഖകളായിരുന്നുവെന്നും അതാണ് കുറച്ചുകൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.