ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് - ബി.ജെ.പി വാക്കേറ്റം. മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ ആരോപിച്ചു. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന സ്വപ്നം നടപ്പാക്കുന്നതിന് സര്‍ക്കാറുകളെ അട്ടിമറിക്കുകയെന്നത് നയമായി സ്വീകരിച്ചിരിക്കുകയാണ് മോദി. മണിപ്പൂരിലും ഹിമാചലിലും കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കരുക്കൾ നീക്കുകയാണ്. മോദി സര്‍ക്കാര്‍ നിയമം ലംഘിച്ചതുകൊണ്ടാണ് സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നത്. ഭരണഘടനാ തത്വങ്ങളെ മോദി ഒട്ടും വില മതിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കാര്‍ഗെ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം 105 തവണ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട കോണ്‍ഗ്രസിനാണ് അട്ടിമറിയുടെ പാരമ്പര്യമെന്ന് മന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ചും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. മറുപടിയുമായി ഭരണപക്ഷവും എഴുന്നേറ്റതോടെ സഭാതലം ശൂന്യവേളയില്‍ ബഹളത്തില്‍ മുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.