കൊല്ലം: ചവറ കെ.എം.എം.എല്ലിലെ കോടികളുടെ അഴിമതിയുടെ വ്യാപ്തി തുറന്നു പറഞ്ഞ് കമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്‍റ് വി.ആര്‍. ബൈജു. തന്‍െറ അറിവില്‍മാത്രം കെ.എം.എം.എല്ലില്‍ നൂറു കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബൈജു മീഡിയവണിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വികസനം, പര്‍ച്ചേസിങ്, ഫണ്ട് അനുവദിക്കല്‍ എന്നിവയിലാണ് അഴിമതികളധികവും. അഴിമതിക്ക് കൂട്ടു നില്‍ക്കാത്ത ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ അടക്കം തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ ഈ അഴിമതി നടന്നിട്ടുണ്ട്. അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതിയിലും കോടികളുടെ വെട്ടിപ്പ് നടന്നു. എട്ടു കോടി 35 ലക്ഷം രൂപ യാതൊരു വിലാസവുമില്ലാത്ത കമ്പനിക്ക് അനുവദിച്ചു. ടൈറ്റാനിയം സ്പോഞ്ച് യൂനിറ്റിനായി നടന്ന മഗ്നീഷ്യം ഇറക്കുമതി ഇതിന് ഉദാഹരണമാണ്.
അഴിമതിക്ക് കൂട്ടു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. കമ്പനി സ്ഥാപിക്കാന്‍ സ്ഥലം നഷ്ടപ്പെട്ടവരുടെ സംഘടനയായ ലാപ്പക്ക് കൂടുതല്‍ പണം അനുവദിക്കാനുള്ള നീക്കത്തില്‍ വന്‍ ക്രമക്കേടാണ് കെ.എം.എം.എല്ലില്‍ നടന്നത്. സംഘടനയില്‍ 55ലധികം അംഗങ്ങളുണ്ട്. 2000ലധികം ആളുകളെ അനധികൃതമായി കമ്പനിയില്‍ തിരുകിക്കയറ്റി. കോണ്‍ട്രാക്ടര്‍മാര്‍ വഴി ജോലിയിലില്ലാത്തവര്‍ വരെ ഇ.എസ്.ഐ, പി.എഫ് ആനുകൂല്യം പറ്റുന്നുണ്ട്.
ലാപ്പ ബില്‍ ഒപ്പിടാതെ തിരിച്ചയച്ചതിനത്തെുടര്‍ന്ന് ബൈജുവിന്‍െറ ജീവന് ഭീഷണിയുണ്ടായിരുന്നു. പരാതിപ്പെട്ടിട്ടും സുരക്ഷക്കുള്ള നടപടികളുണ്ടായില്ളെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കെ.എം.എം.എല്ലിന്‍െറ പ്രധാന ഉല്‍പന്നമായ ടൈറ്റാനിയം ഡൈഓക്സൈഡ് പിഗെമന്‍റ് വില്‍പനയെ കുറിച്ചും സമഗ്ര അന്വേഷണം വേണം.
84-93 കാലഘട്ടത്തില്‍ നഷ്ടത്തിലായിരുന്ന കെ.എം.എം.എല്‍ പിന്നീട് ലാഭത്തിലായി. 2014 മുതല്‍ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി . മാനേജ്മെന്‍റിന്‍െറ പിടിപ്പുകേടാണ് നഷ്ടത്തിന് കാരണമെന്നും ബൈജു ആരോപിച്ചു. കോടികളുടെ നഷ്ടമുണ്ടാവുന്നുണ്ടെങ്കിലും കെ.എം.എം.എല്ലില്‍ ആഭ്യന്തര അന്വേഷണങ്ങളൊന്നും നടക്കാറില്ല. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുന്നത് ചില നേതാക്കള്‍ തന്നെയാണെന്നും ബൈജു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.