വൈദ്യുതി ബോര്‍ഡ് ശമ്പള പരിഷ്കരണം: അനുമതി വേണ്ടെന്ന് റെഗുലേറ്ററി കമീഷന്‍

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ വിഷയത്തില്‍ ഒരു തീരുമാനവും റെഗുലേറ്ററി കമീഷന്‍ കൈക്കൊണ്ടിട്ടില്ളെന്ന് കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിയമങ്ങളും കരാറുകളും അനുസരിച്ച് സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ശമ്പളം നിശ്ചയിക്കാന്‍ ബോര്‍ഡിന് പൂര്‍ണഅധികാരമുണ്ട്. ഇതിന് കമീഷന്‍െറ അനുവാദമോ അംഗീകാരമോ ആവശ്യമില്ളെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉപഭോക്താവിന് വൈദ്യുതിസേവനം മെച്ചപ്പെടുത്താന്‍ ന്യായമായ ചെലവുകള്‍ നിജപ്പെടുത്തി താരിഫ് നിര്‍ണയിക്കുന്നതിനെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇത് കമീഷന്‍െറ പ്രവര്‍ത്തനത്തെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും കമീഷന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.