???????????? ??????? ???????????? ????????? ???????????? ???????????? ?????????? ??????????????? ??????????? ????????????????

കോഴിക്കോട്ടും വയനാട്ടിലും ഭക്ഷണശാലകളില്‍ റെയ്ഡ് തുടരുന്നു; മാനന്തവാടിയില്‍ കെ.എസ്.ആര്‍.ടി.സി കാന്‍റീന്‍ അടച്ചുപൂട്ടി

കോഴിക്കോട്/കല്‍പറ്റ: പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഭക്ഷണശാലകളില്‍ പരിശോധന കര്‍ശനമാക്കി. കോഴിക്കോട് ടൗണില്‍ ആരോഗ്യവകുപ്പും കോര്‍പറേഷന്‍ അധികൃതരും പരിശോധന തുടരുകയാണ്. പഴകിയ ഭക്ഷണസാധനങ്ങള്‍ ബുധനാഴ്ചയും പിടിച്ചെടുത്തു. ന്യൂനതകള്‍ കണ്ടത്തെിയ മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴയടക്കം നടപടികളെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എരഞ്ഞിപ്പാലം, മൊഫ്യൂസില്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകി ഉപയോഗയോഗ്യമല്ലാത്ത ബീഫ്, ചിക്കന്‍, മീന്‍, മുട്ട, കേടായ പാചക എണ്ണ, പച്ചക്കറി, ചോറ് എന്നിവ കണ്ടെടുത്തു. തൊണ്ടയാട് ഹൈവേയില്‍ വിവിധ റെസറ്റാറന്‍റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടലില്‍ താല്‍ക്കാലികമായി വില്‍പന നിര്‍ത്തിവെക്കാന്‍ ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കാലാവധികഴിഞ്ഞ പാക്കറ്റുല്‍പന്നങ്ങള്‍ പിടികൂടി നശിപ്പിക്കുകയും ചെയ്തിരുന്നു. പുതിയങ്ങാടി കോര്‍പറേഷന്‍ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസിന് കീഴില്‍ ഹോട്ടലുകള്‍ കൂള്‍ബാര്‍, ടീ ഷാപ് എന്നിവിടങ്ങളിലും പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ ഖാദര്‍, സി.ടി. വിശ്വനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. രാജേന്ദ്രന്‍, ബിജു ജയറാം, ടി.പി. പ്രകാശന്‍, വി.ജി. സജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിശോധന ശക്തമാക്കാനാണ് അധികാരികളുടെ തീരുമാനം. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച എട്ടു സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസം അടച്ചുപൂട്ടിയിരുന്നു.

വൃത്തിഹീനമായ നിലയില്‍ കണ്ടത്തെിയ മാനന്തവാടിയിലെ കെ.എസ്.ആര്‍.ടി.സി കാന്‍റീന്‍ അടച്ചുപൂട്ടി. രണ്ടാം തവണയാണ് ഇതേ കാരണത്തിന് ഈ കാന്‍റീന്‍ പൂട്ടുന്നത്. നഗരസഭയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. നഗരത്തിലെ ഹോട്ടലുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹെല്‍ത്ത് കാര്‍ഡില്ലാത്ത തൊഴിലാളികളെ കണ്ടത്തെി ഇവര്‍ക്ക് രണ്ടു ദിവസത്തിനകം കാര്‍ഡ് ലഭ്യമാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. കൂടാതെ, കുടിവെള്ള പരിശോധനാസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും അവ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. കുറുക്കന്‍മൂല പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജുബായി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.ജി. ഷിബു, അഗസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതിനിടെ റവന്യു വകുപ്പിന്‍െറ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് ബേക്കറികളില്‍ നിന്നായി 2000 രൂപ പിഴ ഈടാക്കി.
തൊഴിലാളികള്‍ക്ക് ഭക്ഷണം പാകംചെയ്യുകയും അതേസമയം, ഗോഡൗണാക്കി ഉപയോഗിക്കുകയും ചെയ്യുന്ന വസ്ത്ര സ്ഥാപനത്തിനും നോട്ടീസ് നല്‍കി.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ട സ്ഥലമുടമകള്‍ക്കും നോട്ടീസ് നല്‍കി. പരിശോധന റിപ്പോര്‍ട്ട് സബ് കലക്ടര്‍ക്ക് നല്‍കി.ഇതിനിടെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ ബാധിച്ചതായി സംശയം. തൂണേരി സ്വദേശിയായ 24കാരിയെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാള്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്. ഡിഫ്തീരിയയോടൊപ്പം ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ബുധനാഴ്ച 1456 പേര്‍ പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. 22 പേരെ കിടത്തിചികിത്സ തുടങ്ങിയിട്ടുണ്ട്. 422പേരാണ് വയറിളക്കം ബാധിച്ചത്തെിയത്. ഇതില്‍ 10 പേര്‍ അഡ്മിറ്റായി.

ജില്ലയില്‍ ഡിഫ്തീരിയ വ്യാപകമായ സാഹചര്യത്തില്‍ ബഹുജനപങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിന്‍െറ ഭാഗമായി സ്കൂളുകളില്‍ പ്രത്യേക രക്ഷാകര്‍തൃസമിതി വിളിച്ചുചേര്‍ത്ത്, കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്ക് അടിയന്തരമായി പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചും ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രോഗബാധയുള്ള സ്ഥലങ്ങളില്‍ കുത്തിവെപ്പും ബോധവത്കരണപ്രവര്‍ത്തനങ്ങളും ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടത്തുക.

സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യആശുപത്രികളിലും ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപനം കൃത്യമായി നടപ്പായാല്‍ രോഗത്തിന്‍െറ വ്യാപനം തടയാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.