കുറ്റിപ്പുറം: മലപ്പുറം ജില്ലയില്‍ വയറിളക്കത്തത്തെുടര്‍ന്ന് ഒരു സ്ത്രീ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന, കുറ്റിപ്പുറം ഹൈസ്കൂളിന് സമീപത്തെ കരുവാന്‍ തോട്ടില്‍ ജമീലയാണ് (60) മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ വൃക്ക പ്രവര്‍ത്തന രഹിതമായതിനെതുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. വയറിളക്കത്തത്തെുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ജമീലയുടെ മാതാവ് ആയിഷ മരിച്ചത്.
പാലക്കാട് സ്വദേശികളായ ആയിഷയും മകള്‍ ജമീലയും ജമീലയുടെ മകള്‍ അസ്മാബിയും ഒരുമിച്ചായിരുന്നു കുറ്റിപ്പുറത്ത് താമസം.
വയറിളക്കം ബാധിച്ച് കുറ്റിപ്പുറം പഞ്ചായത്തിലെ നൂറോളം പേരാണ് കഴിഞ്ഞദിവസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കോളറ ബാധിച്ച കുറ്റിപ്പുറം സ്വദേശിയും കുടുംബവും തൃശൂര്‍ അമല മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ജൂലൈ 17ന് കോളറ സ്ഥിരീകരിച്ചതിനുശേഷം കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ ആറുപേരാണ് ചികിത്സക്കത്തെിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും തൃശൂര്‍, എടപ്പാള്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലും രോഗികളത്തെി. കുറ്റിപ്പുറത്തെ രണ്ട് ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് കോളറ ബാധിച്ചത്.
തിരൂര്‍ സ്വദേശികളായ ഒമ്പതുപേര്‍, പെരുമ്പിലാവിലെ ആറുപേര്‍ എന്നിവര്‍ക്കും കോളറ ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കണക്കനുസരിച്ച് തൃശൂര്‍ അമല, കോഴിക്കോട് മിംസ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി 84 പേര്‍ വയറിളക്കം ബാധിച്ച് ചികിത്സ തേടി. മറ്റ് സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ എണ്ണം നൂറിലേറെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.